നിങ്ങൾ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു തയ്യാറെടുപ്പിലാണെങ്കിൽ
നിങ്ങളെ സഹായിക്കാന്‍ വെബ്‌സൈറ്റുമായി ഗൂഗിള്‍ തയ്യാർ.
വിവിധ ജോലികള്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കു തയാറെടുക്കുന്നവരെ സഹായിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച വെബ്‌സൈറ്റാണ് ഇന്റര്‍വ്യൂ വാംഅപ്. https://grow.google/certificates/interview-warmup/
വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത് മെഷീന്‍ ലേണിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (Machine Learning & Artificial Intelligence -AI)
സഹായത്തോടെയാണ്.
ഉദ്യോഗാര്‍ഥിക്ക് പരിശീലനത്തിനായി വിവിധ ജോലി സംബന്ധമായ ചോദ്യങ്ങൾ ചോദിക്കും.
ഗൂഗിള്‍ കരിയർ സര്‍ട്ടിഫിക്കറ്റിനായി
(Google Career Certificates)
തയ്യാറാക്കിയ സംവിധാനമാണിത്. ഇപ്പോള്‍ ഇത് ആര്‍ക്കും ഉപയോഗിക്കാം. 'ഗ്രോ ഗൂഗിള്‍' പദ്ധതിയുടെ ഭാഗമാണിത്.
ഇതെങ്ങനെ ഉപയോഗിക്കാം:
വെബ്‌സൈറ്റിലുള്ള 'സ്റ്റാര്‍ട്ട് പ്രാക്ടിസിങ്' ബട്ടണ്‍ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ ജോലികള്‍ തിരഞ്ഞെടുക്കാനുള്ള ഒരു പേജ് വരും.
നിങ്ങള്‍ക്ക് താത്പര്യമുള്ള ജോലി തിരഞ്ഞെടുക്കാം. ഇവിടെ അഭിമുഖത്തിനുള്ള അഞ്ചു ചോദ്യങ്ങള്‍ ലഭിക്കും. ഇവയ്ക്ക് ഉത്തരം നല്‍കി കഴിഞ്ഞാല്‍ അവ റിവ്യൂ ചെയ്യാനുള്ള അവസരം ലഭിക്കും.
ഇതില്‍ നിന്ന് വിവിധ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കിയെടുക്കാമെന്നാണ് പറയുന്നത്. ചോദ്യങ്ങള്‍ പശ്ചാത്തലം (Background), സാഹചര്യാഥിഷ്ഠിതം(Situational), സാങ്കേതികവിദ്യാപരം( Technical) എന്നീ വിഭാഗങ്ങളില്‍ പെടും.