എല്ലാവരുടെയും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഊട്ടി അല്ലെങ്കിൽ ഉദഗമണ്ഡലം (Udagamandalam / Ootacamund) ഈ സ്ഥലം 'ക്യൂൺ ഓഫ് ദി ഹിൽസ്' (Queen of the Hills) എന്നും അറിയപ്പെടുന്നു.
'നീല പർവ്വതങ്ങൾ' എന്നർത്ഥം വരുന്ന നീലഗിരി മലനിരകളിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്, പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരിയുന്ന കുറുഞ്ഞി പുഷ്പം ചരിവുകൾക്ക് നീലനിറം നൽകുന്നതിനാലാണ് ഈ പേര് ലഭിച്ചത്
ഊട്ടി സ്ഥാപിച്ചതിന്റെ ക്രെഡിറ്റ് 1817-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനി കോയമ്പത്തൂർ കളക്ടറായി നിയമിച്ച ജോൺ സള്ളിവനാണ് (John Sullivan) ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 15 ഊട്ടി ദിനമായി ആഘോഷിക്കുന്നു.
1823ല്‍ അന്നത്തെ കോയമ്പത്തൂര്‍ കളക്ടറായിരുന്ന ജോണ്‍ സള്ളിവന്‍ ഊട്ടി എന്ന മനോഹര നഗരം കണ്ടെത്തിയിട്ട് 200 വര്‍ഷമായി. അദ്ദേഹത്തോട് ആദരസൂചകമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സള്ളിവൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു.
1819ല്‍ കോത്തഗിരിയിലെത്തിയ സുള്ളിവന്‍ കണ്ണേരിമുക്ക് എന്നസ്ഥലത്ത് കെട്ടിടം നിര്‍മിച്ചു.
അവിടെ താമസമാക്കിയ സള്ളിവന്‍ ബഡുക സമുദായത്തില്‍പ്പെട്ട പ്രദേശവാസികളെ കൂട്ടി 'ദോഡാബെട്ട' ശിഖരം കണ്ടെത്തി.
'ദോഡാബെട്ട ' (Doddabetta)
എന്നാൽ ബഡുക (Badugu) ഭാഷയിൽ 'വലിയ മല' (Big mountain) എന്നാണ് അർത്ഥം.
അവിടെ സ്റ്റോണ്‍ ഹൗസ് എന്നപേരില്‍ ഒരു കെട്ടിടം നിര്‍മിച്ചു. ഊട്ടിയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് കെട്ടിടമാണിത്. ഊട്ടി ആര്‍ട്‌സ് കോളേജിന്റെ പ്രവേശനകവാടമായി ഇപ്പോഴും ഈ കെട്ടിടമുണ്ട്. ഊട്ടിയിലെ സസ്യോദ്യാനം (Botanical Garden), തടാകം എന്നിവയും സള്ളിവന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ചവയാണ്.
കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാനാണ് 1825ല്‍ ഊട്ടി തടാകം നിര്‍മിച്ചത്. ഇന്നത് ഊട്ടിയിലെ പ്രധാന ഉല്ലാസകേന്ദ്രമായ ബോട്ട് ഹൗസാണ്.
പുഷ്പമേളയും കുതിരപ്പന്തയവും റോസാപ്പൂന്തോട്ടവും ഊട്ടിയിലെ പ്രധാന ആകർഷണങ്ങളാണ്.
ഊട്ടിയുടെ 200മത്തെ വാര്‍ഷികം വിപുലമായി ആഘോഷിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് നടക്കുക.
ടൂറിസ്റ്റ് സീസണിൽ ഊട്ടി കടുത്ത ട്രാഫിക്ക് ബ്ലോക്കിലാവും ആ സമയം ടെമ്പോ ട്രാവലർ, ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിനു പൊലീസ് നിയന്ത്രണങ്ങളുണ്ടാവും. അത്തരം വലിയ വാഹനങ്ങളിൽ വരുന്ന സഞ്ചാരികൾ ഊട്ടിയിൽ നിന്ന് ലോക്കൽ ജീപ്പുകളെ ആശ്രയിക്കേണ്ടി വരും. വൻ തുകകളാവും വാടക.