സൂക്ഷിക്കുക!! അംഗീകൃത ബാങ്കിൻ്റേതല്ലാത്ത മൊബൈൽ ആപ്പ് വഴി ലോൺ എടുത്തു 'ആപ്പി'ലായവർ !!

അംഗീകൃത ബാങ്കിൻ്റേതല്ലാത്ത നിരവധി മൊബൈൽ ഫോൺ ആപ്പുകൾ,  ആളുകൾക്ക് ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നാട്ടിൽ നിലവിലുണ്ടായിരുന്ന ബ്ലേഡ് മാഫിയയുടെ പരിഷ്കൃത രൂപമാണ് ഈ ആപ്പുകൾ. പെട്ടെന്ന് തന്നെ പണം കിട്ടുമെന്നതിനാൽ പലരും ഇതിൽ കുടുങ്ങാറുണ്ട്. എത്ര അടച്ചാലും, ഇനിയും പണം അടയ്ക്കാൻ ആവശ്യപ്പെട്ടു ഭീഷണി പെടുത്തും. 


പിന്നീട് നമ്മുടെ ഫോൺ കോണ്ടാക്റ്റുകളും മറ്റും ഉപയോഗിച്ച്  , അതിൽ നമ്മളെ അപകീർത്തിപെടുന്ന  കാര്യങ്ങൾ, മോർഫ് ചെയ്ത മോശം ഫോട്ടോകൾ എന്നീവ അയച്ചു, അവസാനം ലോണെടുത്തവനെ ആത്മഹത്യയിലെത്തിക്കുന്ന രീതിയാണ് ഈ മാഫിയയുടെ രീതി.


(ഇവരുടെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 'ട്രൂകോളർ ആപ്പി'നെ പോലെ നമ്മുടെ ഫോണിലെ മുഴുവൻ കോണ്ടാക്റ്റുകളും ഇവർ ആപ്പു വഴി കൈക്കലാക്കും)


 ഇതേ കുറിച്ച്

കേരളാ പൊലീസ് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയ കാര്യങ്ങൾ:


ലോൺ ആപ്പുകാരുടെ കെണിയിൽപ്പെട്ട ചിലരുടെ സംശയങ്ങൾ ആണ് ചുവടെ. 


പരിഭാഷ:

പ്രിയ സാർ,

ഞാൻ പണമടച്ചുള്ള, ക്യാഷ് അഡ്വാൻസ് ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തു, പക്ഷേ അതിന് ശേഷം അവർ വീണ്ടും പണം ചോദിക്കുന്നു. അവർ എന്നെ പീഡിപ്പിക്കുന്നു, അവർ എന്റെ ഫോണിന്റെ എല്ലാ കോൺടാക്റ്റ് ലിസ്റ്റും ശേഖരിക്കുകയും എന്റെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് മോർഫിംഗ് ചിത്രങ്ങൾ അയയ്ക്കുകയും ചെയ്യുന്നു.


(ഒർജിനൽ:


Dear sir,

I took loan from cash advance loan app I paid payment but after that they are asking money again . And they are torturing me they collected all contact list of my phone and sending morphing  pics to my contact list . )


പരിഭാഷ:


സാർ,

എന്നെ സഹായിക്കാമോ...ഞാൻ ആ സൈറ്റിൽ നിന്ന് 3000 രൂപ ലോൺ എടുത്തിട്ടുണ്ട്. പണമൊന്നും അടക്കരുത്.

(ഒർജിനൽ: 

Sir, 

Could you please help me...I have taken loan frm that site Of Rs 3000.  do not pay any money.)




സർ, 

ഇപ്പോൾ വാട്ട്സ്ആപ്  വഴി  ഭീഷണിയാണ്. ലോൺ അപ്ലൈ ചെയ്തിരുന്നു ബട്ട്‌ അതിൽ ലോൺ എടുത്തില്ല

ഇവർ ഇപ്പോൾ ഇങ്ങനെ അയക്കുന്നു. ഇതിനു എന്തെങ്കിലും പോം വഴി undo😔


Sir,

എന്റെ ഫ്രണ്ട് ന്  വന്ന message ആണ് അവളുടെ അറിവില്ലാതെ ആരോ ഓൺലൈൻ ലോൺ എടുത്തു. ഇപ്പൊ ഒരു നമ്പറിൽ നിന്നും ഭീഷണി ഒക്കെ വരുന്നു.


ഓൺലൈൻ ആപ്പുകൾ വഴി ലോൺ എടുത്ത് ആപ്പിലാകരുതേ എന്ന് പലവട്ടം  മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാവാം, അല്ലെങ്കിൽ അറിവില്ലായ്മയും.  ചിലർ വീണ്ടും ലോൺ ആപ്പുകാരുടെ  കെണിയിൽ പെട്ടുപോകുന്നു. 


ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.  


കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. 

ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.



കടപ്പാട്: കേരളാ പൊലീസ്

Previous Post Next Post