നിലവിലെ ഫാസ്ടാഗ് സംവിധാനം പൂർണമായും ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
വാഹനം ടോൾ പാതയിൽ സഞ്ചരിക്കുന്ന ദൂരത്തിന് പണം ഈടാക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്.
• പുതിയ സംവിധാനം വന്നാൽ ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കും.
• നിലവിലുള്ള ഫാസ് ടാഗ് രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും നേട്ടമാണ്.
• ഇതിനായി ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം (Global Positioning System-GPS) ഉപയോഗപെടുത്തും.
• ടോള്‍ തുക വാഹനയുടമ നൽകുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
• എല്ലാ വാഹനങ്ങളിലും GPS ഉപകരണം ഘടിപ്പിക്കാണ്ടി വരും.
യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്ന സംവിധാനമാണിത്.
നിലവിൽ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി.
ഈ സംവിധാനത്തിനു വേണ്ടി രണ്ടാഴ്ച്ചയ്ക്കകം തന്നെ പരീക്ഷണത്തിന്റെ അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നാണ് വിവരം. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.