ഫോൺ വെള്ളത്തിൽ വീഴുന്നതും നനയുന്നതുമെല്ലാം പലപ്പോഴും നമുക്ക് സംഭവിക്കാറുള്ള കാര്യമാണല്ലോ. ഒരു വാട്ടർപ്രൂഫ് ഫോൺ ആണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ രക്ഷപ്പെട്ടേക്കും. എന്നാൽ സാധാരണ ഫോൺ ആണെങ്കിലോ?
ഫോൺ വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്‌താൽ പലപ്പോഴും അതിനെ കേടുകൾ ഇല്ലാതെ തന്നെ പഴയ സ്ഥിതിയിൽ ആക്കാൻ സാധിക്കും.
എന്നാൽ അതിന് കേടുപാടുകൾ സംഭവിക്കുക നമ്മുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന ചില അശ്രദ്ധകൾ കൊണ്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഫോൺ നനഞ്ഞതിന് ശേഷം നമ്മൾ അറിവില്ലാതെ ചെയ്തുകൂട്ടുന്ന ചില അബദ്ധങ്ങളും ഇതിന് കാരണമാകും.
ഫോൺ വെള്ളത്തിൽ വീണുകഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
• ചെയ്യാൻ പാടില്ലാത്തത്
1. ഫോൺ ഓൺ ചെയ്യരുത്.
2. ബട്ടണുകൾ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.
3. അമർത്തുകയോ കുടയുകയോ ചെയ്യരുത്.
4. ഫോൺ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയിൽ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താൻ കാരണമാകും.
5. കൃത്യമായ അറിവില്ലാതെ അളവ് മനസ്സിലാക്കാതെ ഫോൺ ചൂടാക്കരുത്.
• എന്തൊക്കെയാണ് ചെയ്യേണ്ടത്
1. ഫോൺ ഓഫ് ചെയ്യുക.
ഓൺ ആണെങ്കിൽ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കുന്നത് ഉചിതമല്ല.
2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക
3. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക. ബാറ്ററി അഴിക്കാൻ സാധിക്കാത്ത ഫോൺ ആണെങ്കിൽ ബലം പിടിച്ച് അഴിക്കരുത്. അതിന്റെ ആ അവസ്ഥയിൽ താനെ വിടുക.
4. ഫോൺ തുടയ്ക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോൺ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങൾ പൂർണ്ണമായും തുടച്ചു വൃത്തിയാക്കുക.
5. സർവീസ് സെന്റർ
ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂർണ്ണമായും ഒഴിവായി എന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം.
എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവർത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സർവീസ് സെന്ററിൽ ഫോൺ നേരെയാക്കാൻ കൊടുക്കാവുന്നതാണ്.
ഫോണിനുള്ളിലെ വെള്ളം പൂർണ്ണമായും വലിച്ചെടുക്കാനുള്ള ഉപകരണം ലഭ്യമാണ്. ഇത് നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയുമെങ്കിൽ സർവീസ് സെന്ററിൽ പോകേണ്ടതില്ല.
കടപ്പാട്: