റോഡ് പുതുക്കി പണിയുമ്പോൾ, കെട്ടിടം താണ നിലയിലാവുകയും, മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറുകയോ, അല്ലെങ്കിൽ, താഴ്ന്ന സ്ഥലത്തെ വീടിനകത്ത് പ്രളയത്തിൽ വെള്ളം കയറി, വാസയോഗ്യമല്ലാതാവുമ്പോൾ വീട് ജാക്ക് വെച്ച് ഉയർത്തുന്ന രീതി, കേരളത്തിൽ ഒരുപാടു പേർ വിദഗ്ധ തൊഴിലാളികളെ വെച്ചു ചെയ്യാറുണ്ട്. പുതിയ വീട് അല്ലെങ്കിൽ കെട്ടിടം പണിയുന്നതിനേക്കാൾ ലാഭകരമാണത് എന്നാണ് കെട്ടിട ഉടമകളുടെ അഭിപ്രായം.
എന്നാൽ കോഴിക്കോട് നാദാപുരത്ത് ഇതിൽ നിന്ന് വിഭിന്നമായി കെട്ടിടം താഴ്ത്തേണ്ടി വന്നു ഉടമയ്ക്ക്.
പ്രവാസിയായ
സുബൈർ, നാദാപുരം വളയത്ത്,
റോഡരികിൽ നിർമിച്ച പുതിയ കെട്ടിടം, റോഡ് നവീകരണം കഴിഞ്ഞപ്പോൾ,
(കയറ്റങ്ങൾ നിരപ്പാക്കിയപ്പോൾ ) റോഡിനേക്കാൾ ഒന്നരമീറ്ററിലേറെ താഴ്ന്ന സ്ഥിതിയായി. കെട്ടിടത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കില്ല. കെട്ടിടം ആറ് അടിയോളം മുകളിലായി.
കെട്ടിടമന്വേഷിച്ചെത്തിയ വാടകയ്ക്കാർ പലരും മടങ്ങിയപ്പോൾ സുബൈർ നിരാശനായി. പന്ത്രണ്ട് മുറികളുള്ള കെട്ടിടം പൂർണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു സുബൈർ.
ഗൂഗിളിൽ സെർച്ച് ചെയ്തു
പരിഹാരം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് കെട്ടിടങ്ങൾ ഉയർത്തുന്ന സ്ഥാപനത്തിന്റെ വിലാസം.
കെട്ടിടങ്ങൾ താഴ്ത്തി അവർക്ക് പരിചയമില്ലെന്നായി ഉടമ ഷിബുവിന്റെ മറുപടി.എന്നാലും ശ്രമിക്കാം എന്നായി. 6 മാസം കൊണ്ട് ഷിബു, അതുവരെ ചെയ്തിരുന്ന ജോലി വിപരീതമായി ചെയ്യാൻ തുടങ്ങി.
മണ്ണ് നീക്കി കീഴെ വലിയ കുഴിയെടുത്ത്.കൂറ്റൻ ജാക്കികൾ നിരത്തി കെട്ടിടത്തിന് സപ്പോർട്ട് നൽകി. കെട്ടിടം പതുക്കെ താഴ്ത്തി.
താഴെ കോൺക്രീറ്റ് കട്ടകൾ കൊണ്ട് പുതിയ ബേസ്മെന്റ് തീർത്ത ശേഷം കെട്ടിടം താഴ്ത്തി അതിന്മേൽ സ്ഥാപിക്കുകയായിരുന്നു.
കേരളത്തിൽ ഇത്തരത്തിൽ ഒരു കെട്ടിടവും മുമ്പ് ഈ സാങ്കേതികവിദ്യയുപയോഗിച്ച് താഴ്ത്തി സ്ഥാപിച്ചിട്ടില്ലെന്ന് ഭൂമി ഹൗസ് ലിഫ്റ്റിംഗിന്റെ ഉടമ ഷിബു പറയുന്നു.
പ്രവർത്തിയുടെ ചിലവ് വലുതാണെങ്കിലും പുതുതായി കെട്ടിടം പണിയുമ്പോളുള്ള നിർമ്മാണച്ചെലവുമായി താരതമ്യം ചെയ്താൽ ഇത് തുച്ഛമാണെന്ന് അഭിപ്രായം.