വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി.

രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്രവാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇൻഷുറൻസ് പ്രീമിയം ഉയരും. 


• ഇരുചക്ര വാഹനങ്ങളിലെ ഇൻഷുറൻസ് പ്രീമിയം വർദ്ധന 173 രൂപ.


• 1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നിലവിൽ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. വർദ്ധന 22 രൂപ.


• 1500 സിസി കാറുകൾക്ക് 3416 രൂപയും (നിലവിൽ 3221) നിശ്ചയിച്ചു. വർദ്ധനവ് 195 രൂപ.


•  1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.  കുറവ് 7 രൂപ.


• 7500 കിലോ മുതല്‍ 40,000 കിലോ വരെ ഭാരം വഹിക്കുന്ന വാഹനങ്ങള്‍ക്ക് 16,049 രൂപ മുതല്‍ 44,242 രൂപ വരെയാണ് പുതുക്കിയ നിരക്ക്. 303 രൂപ മുതല്‍ 2381 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 


ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് എടുത്താലും അതിൽ തേഡ് പാർട്ടി ഇൻഷുറൻസ് അടങ്ങുന്നത് കൊണ്ട് ആനുപാതികമായി ഫസ്റ്റ് പാർട്ട് ഇൻഷുറൻസും വർദ്ധിക്കും.

വർദ്ധന ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

Previous Post Next Post