പലരും ഇതേ പറ്റി ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല എന്നതാണ് സത്യം!!. എൻ്റെ വണ്ടിയുടെ ബ്രേക്ക് 'ഫെയിലാവില്ല' എന്ന അതിരുകടന്ന ആത്മവിശ്വാസം. വണ്ടി ഒരു യന്ത്രമാണെന്നും യാത്രയിൽ എന്തും സംഭവിക്കാൻ സാധ്യതയുണ്ടന്നും ആദ്യം മനസ്സിലാക്കുക. ബ്രേക്ക് തകരാറാവാൻ പുതിയ വണ്ടി പഴയ വണ്ടി എന്ന വ്യത്യാസമൊന്നുമില്ല.
• ചുരം / വൻ ഇറക്കം ഇറങ്ങി വരുന്ന വണ്ടി ബ്രേക്ക് ചെയ്തിറക്കി വരുന്നത് ബ്രേക്ക് ഫെയിലാവാൻ കാരണമാകും. ആ ചുരം ഏതു ഗിയറിലാണ് കയറുന്നത് ആ ഗിയറിൽ തന്നെ ഇറക്കണം. അതായത് വൻ ഇറക്കമാണെങ്കിൽ തേഡ്, സെക്കൻ്റ് ഗിയറിൽ വരാം. ഇടയ്ക്കിടെ ആവശ്യം വരുമ്പോൾ മാത്രം ബ്രേക്ക് ചെയ്താൽ മതി. ഇവിടെ ഇന്ധന നഷ്ടം ചിന്തിച്ചു 'വൻ നഷ്ടം' വരുത്തി വെക്കരുത്.
• അതേ പോലെ, ചുരം ഇറങ്ങുമ്പോൾ, ഇന്ധനം ലാഭിക്കാൻ
ന്യൂട്രലാക്കി, വണ്ടി ഓഫ് ചെയ്ത് ഇറക്കിയാൽ, ആധുനിക വണ്ടികളിൽ ബ്രേക്ക് ചവിട്ടിയാൽ വണ്ടി നിൽക്കില്ല. ചില വണ്ടികളിൽ സ്റ്റിയറിങ് ലോക്കാവും. ചുരുക്കി പറഞ്ഞാൽ ഇന്ധനം ലാഭിക്കാൻ ചെയ്യുന്ന പിശുക്ക്, ലക്ഷങ്ങളുടെ നഷ്ടത്തിൽ അല്ലെങ്കിൽ ജീവ ഹാനിക്കും കാരണമാകും.
…തുടരും