ബ്രേക്ക് പോയി എന്നു മനസ്സിലായാൽ, ടെൻഷനടിച്ചും നിലവിളിച്ചും ഒന്നും നേടാനില്ലെന്നറിയുക.
1. ആത്മവിശ്വാസം കൈവിടരുത്.
2. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുക (ക്രൂയിസ് കണ്ട്രോളുള്ള വണ്ടിയിൽ, അത് ഓഫ് ചെയ്യുക)
3. ബ്രേക്ക് പെഡല്‍ വീണ്ടും വീണ്ടും ചവിട്ടിക്കൊണ്ടിരിക്കുക (പമ്പിങ്) ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും.
ബ്രേക്ക് പെഡലിനിടയ്ക്ക് ഏതെങ്കിലും വസ്തുക്കൾ ഇല്ലെന്ന് ഉറപ്പിക്കണം.
ഇനി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്‍താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.
4. ഗിയർ കുറച്ചു കുറച്ചു കൊണ്ട് വരിക.
ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കരുത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാം.
താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്ന ഈ രീതി എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും.
5. ഏസി ഓണാക്കി. വാഹനത്തിന്‍റെ വേഗത കുറയ്ക്കാം. ഏറ്റവും കൂടിയ ഫാന്‍ വേഗതയില്‍ ഏസി പ്രവര്‍ത്തിപ്പിക്കുക
6. ലൈറ്റ്, ഡീഫോഗർ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയും വേഗത ഒരുപരിധി വരെ കുറയ്ക്കും.
7. എഞ്ചിന്‍ ബ്രേക്കിംഗിനൊടുവില്‍ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം ശേഷം മാത്രം പതുക്കെ ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.
8. അപകട സൂചന നല്‍കുക
ലൈറ്റിട്ടും ഹോണടിച്ചും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:
* ഒരിക്കലും ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് . ന്യൂട്രല്‍ ആയാല്‍ എഞ്ചിന്‍ ബ്രേക്കിംഗ് നഷ്‍ടപ്പെടും
* റിവേഴ്‌സ് ഗിയറിടരുത്. അമിതവേഗത്തില്‍ റിവേഴ്‍സ് ഗിയറിട്ടാല്‍ ഗിയര്‍ബോക്‌സ് തകരും.
* എഞ്ചിന്‍ ഓഫാക്കരുത്. അങ്ങനെ ചെയ്യുന്നത് പവര്‍ സ്റ്റീയറിംഗ് ഇല്ലാതാവും.
* വേഗത കുറയാതെ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വാഹനത്തിന്‍റെ നിയന്ത്രണം വിട്ടു മറിയാനിടയാകും.
പാർട്ട് 1: ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് തകരാറിലായാൽ എന്തുചെയ്യണം? എന്തു ചെയ്യരുത്?
https://tech.openmalayalam.com/2022/06/1.html?m=1