മലാശയ കാൻസറിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചു!! മെഡിക്കൽ ലോകവും രോഗികളും പ്രതിക്ഷയിൽ!!!

കേരളത്തിൽ മലാശയ കാൻസർ 

(Rectal Cancer) കൂടിവരുന്നു എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം കണ്ടുപിടിത്തം വളരെയധികം പ്രതീക്ഷയാണ് നൽകുന്നത്.


കീമോയും ( chemotherapy)

റേഡിയേഷനുമില്ലാതെ തന്നെ കാൻസർ മാറ്റുന്ന മരുന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഡൊസ്റ്റർലിമാബ് (Dostarlimab)

എന്നാണ് മരുന്നിൻ്റെ പേര്. ബ്രിട്ടിഷ് കമ്പനി  ഗ്ലാക്സോ സ്മിത്ത്ക്ലൈൻ

(Glaxo SmithKline) എന്ന കമ്പനിയാണ് ഇതിൻ്റെ പിന്നിൽ.


മരുന്നിന്റെ വില (ട്രയൽ ഘട്ടത്തിൽ) ഏകദേശം 8.55 ലക്ഷം രൂപയാണ്.


പ്രത്യേകതരം മലാശയ കാൻസർ ബാധിതരായ ആളുകളിൽ രോഗത്തെ പൂർണമായും ഇല്ലാതാക്കാൻ ഡൊസ്റ്റർലിമാബിനു കഴിയുമെന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച ന്യുയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലെ (Memorial Sloan Kettering -MSK) ഗവേഷകർ അവകാശപെടുന്നത്.


പരീക്ഷണത്തിനായി തെരഞ്ഞെടുത്ത

ഏതാനും രോഗികൾക്ക് (12 മുതൽ 18 വരെയാണ്  റിപ്പോർട്ടുകൾ) അര്‍ബുദരോഗം പൂർണമായും മാറിയെന്നാണ് കമ്പനി അവകാശപെടുന്നത്.ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ ക്യാൻസർ സെന്ററിൽ നടന്ന ഗവേഷണത്തിന്റെ ഭാഗമായി നടന്ന മരുന്നുപരീക്ഷണത്തിലൂടെ രോഗം ഭേദമായവരിൽ ഒരാൾ ഇന്ത്യൻ വംശജയായ നിഷ വർഗീസാണ്. റേഡിയേഷൻ, ശസ്ത്രക്രിയ, കീമോതെറാപ്പി തുടങ്ങിയ പതിവു അര്‍ബുദ ചികിത്സാരീതിയിൽ നിന്ന് വിഭിന്നമായി ഇമ്മ്യൂണോതെറാപ്പിയിലൂടെ കാര്യമായ പാർശ്വഫലങ്ങളൊന്നുമില്ലാതെയാണ് രോഗികളിൽ മലാശയ അര്‍ബുദം ഭേദമായിരിക്കുന്നത്.



ശാരീരിക പരിശോധന (Physical Exam), എൻഡോസ്കോപ്പി (Endoscopy), പോസിട്രോൺ എമിഷൻ ടോമോഗ്രഫി -പിഇടി (Positron Emission Tomography (PET) മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് -എംആർഐ (Magnetic Resonance Imaging (MRI) സ്കാൻ  എന്നീവ വഴിയാണ് രോഗവിമുക്തി സ്ഥിരീകരിച്ചത്.



ശരീരത്തിന്റെ പ്രതിരോധകോശങ്ങളെ സ്വാധീനിച്ച് സ്വയം വർധിക്കാനുള്ള അര്‍ബുദം കോശങ്ങളുടെ കഴിവ് ഇല്ലാതാക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ചെയ്യുന്നത്. മൂന്നാഴ്ചയിലൊരിക്കൽ ഡോസ്റ്റാർലിമാബ് എന്ന ആന്റിബോഡി മരുന്നുകളാണ് ആറുമാസം രോഗികളിൽ പരീക്ഷിച്ചത്. ചികിത്സ കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും അര്‍ബുദകോശങ്ങൾ ഇവരുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടില്ല. ഡോ.ആൻഡ്രിയ സെർസെക് (Andrea Cercek), ലൂയി ഡിയാസ്  (Luis Diaz) എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. 


Previous Post Next Post