വാഹനത്തിൻ്റെ ലോൺ അടവ് മുഴുവനും കഴിഞ്ഞാൽ, ഈ കാര്യങ്ങൾ മറക്കാതെ ചെയ്യണം..

വാഹനം ലോണെടുത്ത വാങ്ങി, മുഴുവൻ കടവും അടച്ചു തീർന്നാൽ ആശ്വാസമായി എന്നു കരുതുന്നവർ, കുറച്ചു  കാര്യങ്ങൾ കൂടെ ചെയ്യേണ്ടിരിക്കുന്നു.!! 


അതാണ് താഴെപ്പറയുന്നത്.


1.നിങ്ങളുടെ ബാങ്കിൽ നിന്ന് ലോൺ അടവ് ക്ലോസ് ചെയ്ത പേപ്പറുകൾ വാങ്ങണം, 


2. അത് ആർടി ഓഫിസിൽ കൊടുത്ത്, പുതിയ ആർസി വാങ്ങണം, പുതിയ ആർസി കിട്ടാൻ ചിലപ്പോൾ ഒരു മാസം കാത്തിരിക്കണം.


3.അതിനു ശേഷം നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ പോയി, പുതുതായി കിട്ടിയ ആർസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇത് ഇൻഷുറൻസ് കമ്പനി അപ്പോൾ തന്നെ ചെയ്തു തരും. 


നിങ്ങൾക്ക് ഈ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ ബുദ്ധിമുട്ടോ, സൗകര്യകുറവോ ഉണ്ടെങ്കിൽ, നിങ്ങളുടെ RTO ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഡ്രൈവിങ് സ്കൂളിൽ പോയി പറഞ്ഞാൽ, നിശ്ചിത സർവീസ് ചാർജ് വാങ്ങി അവരത് ചെയ്തു തരും. പുതിയ ആർസി  നിങ്ങളുടെ വീട്ടിലോ, അല്ലെങ്കിൽ ഡ്രൈവിങ് സ്കൂളിലോ ഒരു മാസത്തിനുള്ളിൽ എത്തും. 


1.നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ്.

ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി (NOC). ലോൺ ക്ലോസ് ചെയ്‍താൽ രണ്ട് ആഴ്‍ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം. ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കിൽ ആർസി (RC) ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.


2. ഹൈപ്പോത്തിക്കേഷൻ (Hypothecation).

ഹൈപ്പോത്തിക്കേഷൻ എന്നാൽ

ഒരു വസ്‌തു മുന്‍കൂര്‍പണയംവെച്ച്‌ അതുവാങ്ങാനുള്ള പണം കടംവാങ്ങുന്ന ഏര്‍പ്പാട്‌. അതായത് നിങ്ങളുടെ വാഹനത്തിൻ്റെ അവകാശി, ലോൺ തന്ന ബാങ്കാണ്. അതിൻ്റെ  പേര് ആർസിയിൽ ചേർത്തിട്ടുണ്ടാവും.


ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒ RTO (Regional Transport Office or Road Transport Office)

യുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.



3.ലോൺ ക്ലോസ് ചെയ്യണം

മുഴുവൻ മാസതവണ (ഇഎംഐ (EMI-equated monthly instalment) അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും. ഇതുമൂലം ചിലപ്പോൾ പുതിയ ലോൺ ലഭിക്കുന്നതുവരെ തടയപ്പെട്ടേക്കാം.



Previous Post Next Post