കറണ്ട് ബിൽ കടലാസിൽ തരുന്ന രീതി കെഎസ്ഇബി നിർത്തുന്നു. പകരം കൺസ്യൂമറുടെ മൊബൈൽ ഫോണിൽ എസ്എംഎസായി മാത്രം ബിൽ അയക്കും.
കൂടാതെ നൂറു ദിനത്തിനുള്ളിൽ കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും പൂർണമായും ഡിജിറ്റലാക്കും.
മാറ്റങ്ങൾ ഇവയാണ്:
കാർഷിക കണക്‌ഷൻ, സബ്സിഡി ലഭിക്കുന്നവർ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓൺലൈൻ വഴിയോ മൊബൈൽ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.
100 ദിവസത്തിനു ശേഷം കെഎസ്ഇബിയുടെ കൗണ്ടർ വഴി പണമടക്കാൻ 1% കാഷ് ഹാൻഡ്‌ലിങ് ഫീസ് എന്ന പേരിൽ അധികം പണം നൽകണം.
സബ്‌സിഡി, കാർഷിക വിഭാഗങ്ങൾ ഒഴികെ, വൈദ്യുതിയുമായി ബന്ധപ്പെട്ട ഏതു ആവശ്യത്തിനും പഴയ രീതി പിന്തുടരുന്നവർ, 10% അധിക തുക നൽകേണ്ടി വരും.
ഒരു മാസത്തിനകം 'കൺസ്യൂമർ നമ്പർ' അക്കൗണ്ട് നമ്പറായി ബാങ്കുകളിൽ പണമടയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും.