കൊച്ചി മെട്രോയിൽ 'യന്ത്രിരൻ' വരുന്നു!!

കൊച്ചി മെട്രോയിലെ യാത്രക്കാർക്ക് സേവനങ്ങൾ  ഇനി 'യന്ത്രിരൻ' നൽകും. ഇതിനായി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് 

(Federal Institute of Science And Technology -FISAT)) റോബോട്ടുകളെ നിയോഗിക്കും. 

ഫിസാറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ റോബോട്ടിക്സും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.


കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനിലാകും ആദ്യം സ്ഥാപിക്കുക. ഇതിനായി കെ.എം.ആര്‍.എലും (Kochi Metro Rail Limited-KMRL) ഫിസാറ്റും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. 


റോബോട്ടിൻ്റെ സേവനങ്ങൾ: 

  1. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യൽ. 


  1. യാത്രക്കാരുടെ സംശയങ്ങൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ മറുപടി പറയുക.


  1.  സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ പാട്ടു പാടാനും അവർക്കൊപ്പം നൃത്തം ചെയ്യുക.


  1. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുക, ആവശ്യമെങ്കിൽ മേലധികാരികളെ അറിയിക്കുക.


  1. ടിക്കറ്റ് ബുക്കിങിനു സഹായിക്കുക. (ഇതു രണ്ടാം ഘട്ടത്തിൽ നടപ്പിലാകും)


ചാര്‍ജ് തീര്‍ന്നാല്‍ സ്വയം ചാര്‍ജ് ചെയ്യുന്ന റോബോട്ടുകളാണ് സ്ഥാപിക്കുക. മുഴുവൻ സ്റ്റേഷനുകളിലും റോബോട്ടുകളെ സ്ഥാപിക്കുന്ന ആദ്യഘട്ട പ്രവര്‍ത്തങ്ങള്‍ ഈ വർഷം ആഗസ്റ്റ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

Previous Post Next Post