സ്‍ക്വിഡ് ഗെയിം: ദ ചലഞ്ച് എന്ന പേരിൽ 'ഒർജിനൽ' റിയാലിറ്റി ഷോ വരുന്നു. നടത്തുന്നത് സാക്ഷാൽ നെറ്റ്‍ഫ്ലിക്സ്.
ലോകമെമ്പാടുമുള്ള 456 മത്സരാർഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക. 21 വയസ് പൂർത്തിയായ, ഇംഗ്ലീഷ് നന്നായി അറിയുന്നവരായിരിക്കണം മത്സരാർഥികൾ. ഇവർ നാലാഴ്ചത്തേക്ക് ഷോയുടെ ഭാഗമായി പുറംലോകവുമായി ബന്ധമില്ലാതെ നിൽക്കാൻ തയ്യാറാവണം.
പ്രേക്ഷകർ ശ്വാസം അടക്കിപിടിച്ചു, ഭയന്നു കണ്ട നെറ്റ്‍ഫ്ലിക്സ് പരമ്പരയാണ് സ്ക്വിഡ് ഗെയിം.
സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെ റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാൻ അപേക്ഷിക്കാം. വിജയികൾക്ക് 4.56 മില്യണ്‍ യു.എസ് ഡോളറാണ് സമ്മാനത്തുക. യഥാർത്ഥ റിയാലിറ്റി ഷോയിൽ തോറ്റവരെ കൊല്ലാതെ പുറത്താക്കും.
എങ്ങനെയാണ് വെബ് സീരിസിൽ കണ്ട റിയാലിറ്റി ഷോ? (കാണാത്തവർക്കായി.....)
പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യും. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരിസിലെ ചുരുക്കം.
ബിഗ്ബോസ് റിയലിറ്റി ഷോ പോലെയാണോ സ്ക്വിഡ് ഗെയിം?
ഇത് ടിവിയിൽ വരുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോ പോലെയാണെന്ന് പറയാം. സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 450 പേര്‍ 4560 കോടി രൂപ സമ്മാനം നേടാന്‍ വിവിധ തരത്തിലുള്ള ഗെയിം കളിക്കുന്നു.
എന്നാൽ സ്ക്വിഡ് ഗെയിലെ വ്യത്യാസം തോൽകുന്ന മത്സരാർത്ഥികൾ മരിച്ചു പോകുകയോ, അവരെ കൊല്ലുകയോ ചെയ്യും.9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉണ്ടായിരുന്നത്.
നെറ്റ്ഫ്ലിക്സിന്റെ സകല റെക്കോർഡുകളും തകർത്ത് കോടാനുകോടികൾ ലഭിച്ച സൗത്ത് കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിം. ആദ്യ ഒരു മാസം കൊണ്ടു മാത്രം ലഭിച്ചത് 111 ദശലക്ഷം കാഴ്ചക്കാർ. സർവൈവൽ ഗണത്തിൽപെടുന്ന സീരീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഹ്വാങ് ഡോങ് ഹ്യൂകാണ്.
31 ഭാഷകളിലായി സബ്‌ടൈറ്റില്‍ ഒരുക്കിയും 13 ഭാഷകളില്‍ ഡബ് ചെയ്തുമാണ് സ്ക്വിഡ് ഗെയിം പ്രേക്ഷകരിലേക്കെത്തിയത്.
90 രാജ്യങ്ങളിലും സ്‌ക്വാഡ് ഗെയിം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിഡ്ജർട്ടൺ (Bridgerton)
ആയിരുന്നു. ആഗോളതലത്തില്‍ ആകെ 82 മില്യണ്‍ കാഴ്ചക്കാരായിരുന്നു 2020 റിലീസായ സീരീസിന് ലഭിച്ചത്. എന്നാല്‍ റെക്കോര്‍ഡ് മറികടക്കാന്‍ സ്‌ക്വിഡ് ഗെയിമിന് ഒരു മാസം പോലും വേണ്ടിവന്നില്ല.
ഇതിനു മുമ്പ് മണി ഹെയിസ്റ്റ് (Money Heist) ഡാര്‍ക്ക്, ലുപിന്‍ എന്നീ അന്യഭാഷ സീരീസുകള്‍ക്കാണ് ലോക പ്രേക്ഷകരില്‍ നിന്ന് ഇത്തരത്തിലുള്ള സ്വീകാര്യത ലഭിച്ചിട്ടുള്ളത്.