ഒരു ട്രെയിൻ നിർമ്മിക്കാൻ ചെലവ് എത്രയാണെന്ന് അറിയാമോ?

അഗ്നിപഥ് പ്രതിഷേധങ്ങളിൽ

അക്രമികൾ കത്തിച്ചത് ഏതാണ്ട് 12 ട്രെയിനുകളാണ്. അതിൽ 60 ലേറെ കോച്ചുകളാണ് കത്തിനശിച്ചത്. പല റെയിൽവെ സ്റ്റേഷനുകളും നശിപ്പിച്ചു.


700 കോടിയിലധികം രൂപയാണ് റയിൽവേ പ്രാഥമിക നഷ്ടം കണക്കാക്കുന്നത്. രാജ്യമെമ്പാടും ട്രെയിൻ ക്യാൻസൽ ചെയ്തതുകൊണ്ടുളള വരുമാന നഷ്ടം കോടാനുകോടികൾ കവിയും.


ഈ അവസരത്തിൽ പലരും ചിന്തിച്ചത് ഒരു ട്രെയിൻ ഉണ്ടാക്കാനുള്ള ചെലവ് എത്രയാകും എന്നാണ്.


റെയിൽവേ കോച്ചുകൾ രണ്ട് തരം:

  • ഒന്ന് പഴയ ഐസിഎഫ് (Integral Coach Factory- ICF) കോച്ചുകളും  


  • പുതിയ രീതിയിലുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് - എൽഎച്ച്ബി (Link Hofmann Bush -LHB) കോച്ചുകളുമാണ്. 


ഐസിഎഫ് കോച്ചുകൾ:

ഐസിഎഫ് കോച്ചുകളുടെ നിർമാണം 2018 ൽ നിർത്തി.


  • ഐ.സി.എഫ് കോച്ചുകളിൽ സ്ലീപ്പർ ക്ലാസിന് 79.31 ലക്ഷമാണ് ചെലവ് വരുന്നത്. 

  • ജനറൽ ക്ലാസിന് 72.16 ലക്ഷവും 

  • എസി കോച്ചിന് 1.5 കോടിയുമാണ് ചെലവാകുന്നത്. 

  • പാഴ്‌സൽ വാൻ- 56.76 ലക്ഷം,

  • ലഗേജും ബ്രേക്ക് വാനും- 68.26 ലക്ഷം എന്നിവയാണ് മറ്റ് ചെലവുകൾ.


എൽഎച്ച്ബി കോച്ചുകൾ:

കൂടുതൽ സുരക്ഷിതത്വമുളളവയാണ് ജർമ്മൻ മോഡലിൽ ഡിസൈൻ ചെയ്ത എൽഎച്ച്ബി കോച്ചുകൾ. അപകടങ്ങൾ ഉണ്ടാകുമ്പോൾ ഈ കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി ഇടിച്ച് കയറില്ല. ആളപായങ്ങൾ കുറക്കാൻ സാധിക്കുകയും ചെയ്യും.


ഈ കോച്ചുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. നിലവിൽ 15,000 എൽഎച്ച്ബി കോച്ചുകളും 35,000 ഐസിഎഫ് കോച്ചുകളുമാണ് റെയിൽവേയിൽ ഉപയോഗിക്കുന്നത്. 


  • എൽഎച്ച്ബി കോച്ചിന്റെ നിർമ്മാണച്ചെലവ് 2.5 കോടി രൂപയാണ്. 

  • എൽഎച്ച്ബി കോച്ചുകളുടെ മുഴുവൻ റാക്കിനും ഏകദേശം 40 കോടി രൂപ ചെലവാകും

  • ഒരു ട്രെയിനിന് ഏകദേശം 110 കോടി രൂപയോളം ചെലവ് വരും. 


  • എൽ.എച്ച്.ബി കോച്ചുകളിൽ സ്ലീപ്പർ ക്ലാസിന് 

  • 1.68 കോടിയും ജനറൽ ക്ലാസിന് 1.67 കോടിയും 

  • എസി 3 ടയറിന് 2.36 കോടിയുമാണ് ചെലവ് വരുന്നത്. 

  • എസി 2ടയർ- 2.30 കോടി, 

  • എസി ഫസ്റ്റ് ക്ലാസ്- 2.30 കോടി, 

  • ലഗേജ്, പാഴ്‌സൽ & ജനറേറ്റർ കാർ- 3.03 കോടി, 

  • പാൻട്രി കാർ: 2.32 കോടിയുമാണ് മറ്റ് കോച്ചുകളുടെ ചെലവ് വരുന്നത്. 


ലോക്കോമോട്ടീവുകളിൽ ഇലക്ട്രിക്കലിന് 12.38 കോടിയും ഡീസലിന് 13 കോടിയും ചെലവ് വരുന്നുണ്ട്.



Previous Post Next Post