സർക്കാർ സേവനങ്ങളിൽ കടലാസ് രസീറ്റുകൾ വിടപറയുന്നു!!


സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് നൽകുന്ന രീതി ജൂലൈ ഒന്നുമുതല്‍ പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ ഇനിമുതൽ മൊബൈലിൽ ലഭിക്കും. പണം നേരിട്ട് നല്‍കിയാലും രസീത് മൊബൈലില്‍ ആയിരിക്കും.


പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രസീത് നൽകുന്ന രീതി അവസാനിപ്പിക്കുന്നത്. ഈ മാസം 15-ാം തിയതി വരെ താലൂക്കുതലം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രസീത് ലഭിക്കും. ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. 



നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യുപിഐ (Unified Payments Interface-UPI), ക്യൂആര്‍ കോഡ് (Quick Response code -QR Code)

, പിഒഎസ് (Point of Sale-POS) മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ പണം സ്വീകരിക്കും.



Previous Post Next Post