വാട്സ്ആപ്പ് ഹാക്ക് ചെയ്തും തട്ടിപ്പ് !! അതും ഒരേയൊരു ഫോൺ കോളിൽ!! കൂടുതൽ അറിയാം...

ഒരൊറ്റ ഫോൺകോളിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്തു  തട്ടിപ്പു നടത്തുന്ന പുതിയ രീതിയുമായി സൈബർ ക്രിമിനൽസ് രംഗത്ത്.


സൈബർ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെകാണ് (CloudSEK)  ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.


ഒരൊറ്റ ഫോൺ കോളിലൂടെ യൂസർമാരുടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും കൈക്കലക്കുന്നതാണ് പുതിയ തട്ടിപ്പ്. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തിയുടെ സുഹൃത്തുക്കളോടും മറ്റും വാട്സ്ആപ്പിലൂടെ പണമാവശ്യപ്പെടും. അശ്ലീല ചിത്രങ്ങൾ അയക്കുമെന്ന ഭീഷണിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്.


ക്ലൗഡ്സെക് സി.ഇ.ഒ ആയ രാഹുൽ ശശി (Rahul Sasi) യാണ് പുതിയ സ്കാം (Scam) കണ്ടെത്തിയത്. 


സംശയം തോന്നാത്ത രീതിയിൽ വാട്സ്ആപ്പ് ഉപയോക്താക്കളെ  വിളിച്ച് അവരോട് ഒരു പ്രതേക നമ്പറിലേക്ക് തിരിച്ചു വിളിക്കാനായി ആവശ്യപ്പെടും. ആരെങ്കിലും ഹാക്കർ പറഞ്ഞത് പ്രകാരം ആ നമ്പറിലേക്ക് ഡയൽ ചെയ്താൽ, അവർ തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും ലോഗ്-ഔട്ടാകും. അതോടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ  നിയന്ത്രണം പൂർണമായും ഹാക്കറുടെ നിയന്ത്രണത്തിലാവും.



ഹാക്ക് ചെയ്യപെട്ടെന്ന്  തിരിച്ചറിയുന്നതിനു മുമ്പ് തന്നെ ഹാക്കർ ഇരയുടെ ഫോൺ കോൺടാക്റ്റുകളിലേക്ക്

സന്ദേശങ്ങൾ അയച്ചു തട്ടിപ്പ് തുടങ്ങും. 67 അല്ലെങ്കിൽ 405 എന്നീ നമ്പറുകളിൽ തുടങ്ങുന്ന ഫോൺ നമ്പറുകളിലേക്ക് വിളിക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുകയെന്നും രാഹുൽ ശശി വിശദീകരിക്കുന്നു.


ഇതു തടയാൻ എന്തു ചെയ്യണം?

1.അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകളും എസ്.എം.എസുകളും വാട്സ്ആപ്പ് കോളുകളും മറ്റും അവഗണിക്കൽ മാ​ത്രമാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർഗം.


2.കൂടാതെ നിങ്ങളുടെ സുഹൃത്തിൻ്റ വാട്സ്ആപ്പ് വഴി പണം അയക്കാനുള്ള മെസേജ് കിട്ടിയാൽ, ഫോൺ നമ്പറിൽ വിളിച്ച് നേരിട്ട് കാര്യങ്ങൾ ഉറപ്പു വരുത്തുക.


വാട്സ്ആപ്പ് ഓടിപി സ്കാം

2021 ഏപ്രിലിൽ മുമ്പ് ഉയർന്നുവന്ന വാട്ട്‌സ്ആപ്പ് ഒടിപി തട്ടിപ്പിന് സമാനമായി തന്നെയാണ് ഇതിൻ്റെ രീതി. ഒരു അജ്ഞാത നമ്പറോ ഐഡന്റിറ്റി നമ്പറോ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്യുന്നു.


സന്ദേശത്തിൽ അക്കൗണ്ട് ലോക്ക് ചെയ്‌തുവെന്നും, സന്ദേശമോ OTP യോ വരുന്നില്ലെന്നും എഴുതിയിരിക്കും. പ്രശ്നം പരിഹരിക്കാൻ നിങ്ങളോട് OTP പങ്കിടാൻ ആവശ്യപ്പെടും, നിങ്ങൾ ഇത് ചെയ്താൽ, നിങ്ങൾ ഹാക്കർമാരുടെ കെണിയിൽ അകപ്പെടും. നിങ്ങൾ OTP ഷെയർ ചെയ്താലുടൻ, നിങ്ങളുടെ വാട്ട്‌സ്ആപ്പ്  നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെടും, തുടർന്ന് ഹാക്കർ തെറ്റായ കാര്യങ്ങൾക്കായി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങും


Previous Post Next Post