നതിങ് ഫോണ്‍ (1) നു പാരയായി സംതിങ് കേസ്!!!

വൺപ്ലസ് ഫോൺ കമ്പനിയുടെ സഹസ്ഥാപകനായിരുന്ന കാൾ പെയി (Carl Pei), വൺപ്ലസ് വിട്ടതിനു ശേഷം ഐഫോണിനെ ഒന്നുമല്ലാതാകാൻ ഇറക്കിയ ഫോണാണ് നതിംഗ് ഫോൺ (1) (Nothing Phone (1)).


ലണ്ടൻ ആസ്ഥാനമായുള്ള ഈ ടെക് കമ്പനി  അടുത്തിടെ ആഗോള വിപണിയിൽ ഇറക്കിയ നതിംഗ് ഫോൺ (1) നു ലോകമെമ്പാടും നല്ല സ്വീകരണമാണ് കിട്ടി കൊണ്ടിരിക്കുന്നത്.


ഫോണിന്റെ രൂപകൽപ്പനയാണ് ബ്രാൻഡിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം, അലേർട്ടുകൾ, അറിയിപ്പുകൾ, ചാർജിംഗ് സ്റ്റാറ്റസ് എന്നിവയും അതിലേറെയും സൂചിപ്പിക്കുന്നതിന് എൽഇഡി സ്ട്രിപ്പുകളോടൊപ്പം ഹാൻഡ്‌സെറ്റ് സുതാര്യമായ ബാക്ക് സഹിതമാണ് വരുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത്, ചാർജിംഗ് ബ്രിക്ക്, പ്രൊട്ടക്റ്റീവ് കെയ്‌സുകൾ എന്നിവ ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടില്ല. വാങ്ങുന്നവർ അതിനു കുറച്ച് പണം കൂടി കണ്ടെത്തണം .  ഫോണിൻ്റെ പിൻഭാഗം സുതാര്യമാക്കിയും വളരെ കൗതുകമുണർത്തുന്ന ആനിമേഷനും ഈ ഫോണിൻ്റെ പ്രത്യേകതയാണ്.


എന്നാൽ കടുവായെ  കിടുവ പിടിച്ചു എന്ന ചൊല്ല് പോലെ നതിങ് ഫോണിന്റെ പിന്‍ പ്രതലമാണ്  (Back Case) ഇതിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ചില ആന്തരിക ഭാഗങ്ങള്‍ പുറത്തു കാണമെന്നതു കൂടാതെ ഗ്ലിഫ് ഇന്റര്‍ഫെയ്‌സും  (Glyph Interface)

പിന്നിലുണ്ട്. ഗ്ലിഫ് ഇന്റര്‍ഫെ്‌സില്‍ 900ലേറെ എല്‍ഇഡികളാണ് ജ്വലിക്കുന്നത്. ഇവയ പല രീതിയില്‍ പ്രകാശിപ്പിക്കാനാകും. നോട്ടിഫിക്കേഷനുകള്‍ക്കും, എന്തിന് ഫൊട്ടോയും വിഡിയോയും പകര്‍ത്തുമ്പോള്‍ ക്യാമറയെ സഹായിക്കാൻ പോലും ഇവ പ്രയോജനപ്പെടുത്താം. 


ഈ ഫീച്ചറുകൾ ഐഫോണിനും മറ്റു ഫോണുകൾക്കും നൽകുന്ന ബാക്ക് കേസ് (Back Case) സംതിങ് എന്ന പേരില്‍ ഇറക്കിയാണ്

ഡിബ്രാന്‍ഡ് (Dbrand) എന്ന കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 



പ്രകാശിപ്പിക്കാവുന്ന എല്‍ഇഡികള്‍ അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണുകളെ അണിയിക്കാവുന്ന സംതിങ് സ്‌കിന്നുകള്‍ തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നത് ഐഫോണ്‍ 13 പ്രോ മാക്‌സ്, പിക്‌സല്‍ 6 പ്രോ, ഗ്യാലക്‌സി എസ്22 അള്‍ട്രാ തുടങ്ങിയവയ്ക്കാണ്. എന്നാല്‍, അവയിപ്പോള്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം, ഇത്തരം സ്‌കിന്നുകള്‍ മറ്റു ഫോണുകള്‍ക്കായി ചൈനീസ് ഫോണ്‍ അക്‌സസറി നിര്‍മാതാക്കൾ പുറത്തിറക്കാം.


എന്നാൽ മാർക്കറ്റിങിനു നൂതന തന്ത്രങ്ങൾ ആവിഷ്കരിക്കാറുള്ള

കാള്‍ പെയ്‌യുടെ മറ്റൊരു തന്ത്രമാണ് ഇതെന്ന് പലരും വിശ്വസിക്കുന്നു. ഫോണിൻ്റെ പിൻകവറിലുള്ള ഈ പ്രത്യേകത മറ്റു ഫോണിലും ഉപയോക്താക്കളും വാങ്ങി ഉപയോഗിക്കുമ്പോൾ നതിങ് ഫോണിന്റെ കച്ചവടം വർദ്ധിപ്പിക്കൻ ഇതു കാരണമാകും.



നതിങ് ഫോണ്‍ (1) ൻ്റെ പ്രത്യകതകൾ


• അസാധാരണമായ ഭംഗിയിലാണ് നതിങ് ഫോണ്‍ (1)ന്റെ ഡിസൈൻ 


•  നതിങ് ഫോണിന്റെ ഡിസൈൻ എവിടെയൊക്കെയോ ഐഫോണിന് സമാനമാണ്.


• അത്യാകര്‍ഷകമായ സുതാര്യമായ ഡിസൈന്‍, ശ്രദ്ധപിടിച്ചുപറ്റുന്ന ഗ്ലിഫ് ഇന്റര്‍ഫെയ്‌സ്


• മിതമായ വില


• മികച്ച ക്യാമറകള്‍ 


എതിരഭിപ്രായം:

• ഗ്ലിഫ് ഇന്റര്‍ഫെയ്‌സിന്റെ നോട്ടിഫിക്കേഷന്‍ സംവിധാനവും മറ്റും അധികം ഉപയോഗപ്രദമല്ലെന്നും, ചില ഫീച്ചറുകള്‍ വെറും തന്ത്രങ്ങളാണെന്നു തോന്നും.


•  സ്‌ക്രീനിന് ബെസല്‍ (bezel) (സ്‌ക്രീനും ഫ്രെയിമും തമ്മിലുള്ള ബോർഡറാണ് ബെസൽ)

കൂടുതലുണ്ട് എന്നത് ന്യൂനതകളാണെന്നും പറയുന്നു.


• ഗ്ലിഫ് എല്‍ഇഡി ലൈറ്റുകളും ആനിമേഷനുകളും അപസ്മാരവും സമാനമായ മറ്റു അസുഖങ്ങൾ ഉള്ളവർക്കും അത്ര നല്ലതാണോ എന്നുള്ള സംശവും ഉയര്‍ത്തുന്നു.





Previous Post Next Post