'യമണ്ടൻ' എന്ന വാക്ക് വന്നതെങ്ങനെ?


രൂപത്തിലെ വൻ വലിപ്പത്തെ സൂചിപ്പിക്കാൻ 'യമണ്ടൻ' എന്ന പദം മലയാളത്തിലുണ്ട്. 'ഭയങ്കരമായ' എന്ന അർത്ഥത്തിലും മലയാളത്തിൽ ഇത് ഉപയോഗിക്കുന്നു. 'വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്ന'യാളെ വിശേഷിപ്പിക്കാൻ 'യമണ്ടൻ' എന്ന പ്രയോഗം തമിഴിലുമുണ്ട്.



'യമണ്ടൻ' എന്ന വാക്ക് വന്നത്

മദ്രാസിനെ വിറപ്പിച്ച ഒരു ജർമ്മൻ യുദ്ധ കപ്പലിൽ നിന്നാണെന്ന് നിങ്ങൾക്ക് അറിയാമോ? കഥയിങ്ങനെ:




ജർമനിയിലെ 'എംഡൺ' നഗരത്തിന്റെ പേരിട്ട കപ്പൽ 1909-ൽ നീറ്റിലിറങ്ങി. എസ്എംഎസ് എംഡൻ

(SMS Emden -"His Majesty's Ship Emden") എന്ന ഈ ജർമ്മൻ ക്രൂയിസർ  22 സെപ്റ്റംബർ 1914 ൽ, ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട് മദിരാശി തുറമുഖത്തെ ഷെല്ലിങ് നടത്തി കത്തിച്ചു. സെയ്ന്റ് ജോർജ് കോട്ടയുടെ നേരെയും തീയുണ്ടകൾ പറത്തി നാശംവിതച്ചു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ബർമ ഓയിൽ കമ്പനിയുടെ (Burmah Oil Company)

 സംഭരണ ​​ടാങ്കുകൾക്ക് നേരെ വെടിയുതിർത്തു. 


10 മിനിറ്റിനുള്ളിൽ ജർമ്മൻ കപ്പൽ കുറഞ്ഞത് 125 ഷെല്ലുകളെങ്കിലും പ്രയോഗിച്ചു. 350,000 ഗാലൻ എണ്ണ അടങ്ങിയ നാല് ടാങ്കുകൾ ഷെല്ലാക്രമണത്തിൽ നശിച്ചു.


ബ്രിട്ടീഷുകാർ തിരിച്ചു പ്രതികരിക്കുമ്പോഴേക്കും തുറമുഖത്തിനുള്ളിലെ എണ്ണ ടാങ്കുകളും വ്യാപാരക്കപ്പലുകളും തകർത്ത് എംഡൻ സ്ഥലം വിട്ടു.


ഒന്നാം ലോക മഹായുദ്ധത്തിലെ (1914-18) ആദ്യ യുദ്ധത്തിൽ  .

ജർമ്മനി, ഓസ്ട്രിയ, ഹംഗറി എന്നീ കേന്ദ്ര ശക്തികൾ, ഒട്ടോമൻ സാമ്രാജ്യം, ബൾഗേറിയ എന്നിവയുടെ ആക്രമണത്തിന് വിധേയമായ ഇന്ത്യയിലെ ഏക നഗരമായിരുന്നു മദ്രാസ് .



എംഡന്റെ ക്യാപ്റ്റൻ കാൾ വോൺ മുള്ളർ (Karl von Müller) ആയിരുന്നു.



10.5 സെന്റീമീറ്റർ വീതമുള്ള 10 എസ്കെ എൽ/40 തോക്കുകളും രണ്ട് 50 സെന്റീമീറ്റർ ടോർപ്പിഡോ ട്യൂബുകളുമുള്ള എംഡൻ ആ കാലത്തെ ഭയപ്പെടുത്തുന്ന യുദ്ധക്കപ്പലായിരുന്നു. ശക്തമായ സുരക്ഷാ കവചങ്ങൾ കപ്പലിലുണ്ടായിരുന്നു.



ജർമ്മനിയിൽ ജീവിച്ചിരുന്ന ഇന്ത്യൻ വംശജനായ രാഷ്ട്രീയ പ്രവർത്തകനും വിപ്ലവകാരിയുമായ ചെമ്പകരാമൻ പിള്ളയാണ്

(Chempakaraman Pilla) മദ്രാസ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ചിലർ വിശ്വസിക്കുന്നു. "യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയത്ത് പിള്ള എംഡനിൽ ഉണ്ടായിരുന്നില്ല. എംഡനിലെ വൈസ് കമാൻഡറായിരുന്ന ഹെൽമുത്ത് വോൺ മുക്കെ എഴുതിയ പുസ്തകത്തിൽ എംഡനിൽ നടന്ന നിരവധി സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്, എന്നാൽ പിള്ളയുടെ പേര് എവിടെയും പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു ഇന്ത്യൻ യാത്രക്കാരനാണ് തനിക്ക് വിവരങ്ങൾ നൽകിയതെന്ന് അദ്ദേഹം പരാമർശിച്ചു, "അദ്ദേഹം പറഞ്ഞു


ഇന്ത്യൻസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമൻ പിള്ള (സെപ്റ്റംബർ 15, 1891 - മേയ് 26, 1934) . ഇന്ത്യയെ വിദേശാധിപത്യത്തിൽ നിന്നു മോചിപ്പിക്കാൻ കഴിയും എന്നുറച്ചു വിശ്വസിച്ച സ്വരാജ്യ സ്നേഹിയായിരുന്നു.


ശാന്തസമുദ്രം അടക്കമുള്ള സപ്തസാഗരങ്ങളിൽ വിഹരിച്ച് ബ്രിട്ടീഷുകാരടക്കമുള്ള യൂറോപ്യൻ കോളനിമേധാവികളെ വിറപ്പിച്ച എംഡൺ, 1914 നവംബർ ഒൻപതിന് ഓസ്ട്രേലിയൻ തീരത്തിനടുത്ത് വച്ച് HMAS Sydney എന്ന ബ്രിട്ടീഷ് കപ്പലിന്റെ വെടിയേറ്റ് മുങ്ങി




Previous Post Next Post