ശ്രദ്ധിക്കുക! ₹500, ₹2000 മാത്രമല്ല കള്ളനോട്ട്!! വ്യാജ കറൻസി നോട്ടുകളുമായി ഓട്ടോറിക്ഷാ ഡ്രൈവർ പോലീസ് പിടിയിൽ!!

പലരുടേയും ധാരണ ₹500, ₹2000 തുടങ്ങിയവ മാത്രമാണ് കള്ളനോട്ടുകമായി ഇറക്കുന്നത് എന്നാണ്. എന്നാൽ ഈ ധാരണ തട്ടിപ്പുകാർ മുതലെടുക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

 ₹5,₹10 ൻ്റെ കോയിൻസ് മുതൽ വ്യാജന്മാരുണ്ട്!! ഇപ്പോൾ ഇതാ ചെറിയ നോട്ടുകളുടെ വ്യാജനും കണ്ടെത്തിയിരിക്കുന്നു.


ഇതേ കുറിച്ചു കേരളാ പൊലീസ് നൽകിയ വിവരങ്ങൾ:


വ്യാജമായി കറൻസി നോട്ടുകൾ നിർമ്മിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ്(37)നെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.കെ. ഫർഷാദും സംഘവും അറസ്റ്റുചെയ്തത്.  ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കയറി ഓട്ടോചാർജ് നൽകുന്നവർക്ക് ബാക്കി തുക നൽകുന്നതിനാണ് ഇയാൾ കള്ളനോട്ട് ഉപയോഗിച്ചിരുന്നത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അയ്യന്തോൾ ചുങ്കം പരിസരത്തുവച്ചാണ്  ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 വ്യാജ കറൻസികളും, 100 രൂപ നോട്ടിന്റെ 24 വ്യാജ കറൻസികളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കളർ ഫോട്ടോസ്റ്റാറ്റ് മെഷീൻ,  പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ, പ്രിന്റിങ്ങ് മഷി എന്നിവയും കണ്ടെടുത്തു. 


അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.സി. ബൈജു, കെ. രമേഷ്,  സിവിൽ പോലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, സിറിൽ, സുനീപ്,  ലിതു എന്നിവരും ഉണ്ടായിരുന്നു.



കടപ്പാട്: കേരളാ പൊലീസ്


Previous Post Next Post