വാട്സ്ആപ്പിലെ അപ്രത്യക്ഷമാകുന്ന മെസേജുകൾ: (..അറിയാത്തവർക്കായി)

ഒരിക്കൽ മാത്രം കാണാവുന്ന ചിത്രങ്ങൾ!

നിങ്ങൾ മറ്റൊരാൾക്ക് അയക്കുന്ന ചിത്രം, സ്വീകർത്താവിനു ഒരു തവണ മാത്രം കാണാവുന്ന രീതിയിൽ അയക്കാം.


  1. ഫോട്ടോ സാധാരണ രീതിയിൽ അയക്കുന്നതിനു മുമ്പായി വലതു ഭാഗത്ത് താഴെ അടയാളപെടുത്തിയ ഐക്കണിൽ ക്ലിക്ക് ചെയ്ത് അയച്ചാൽ, സ്വീകർത്താവിനു ആ ചിത്രം ഒരുതവണ മാത്രം കാണാൻ പറ്റും. (സ്വീകർത്താവിനു ചിത്രത്തിൻ്റെ സ്ക്രീൻ ഷോട്ട് എടുത്തു വെക്കാൻ പറ്റും എന്ന കാര്യം ഓർക്കുക)


അപ്രത്യക്ഷമാകുന്ന മെസേജുകൾ!

നിങ്ങളുടെ ചാറ്റ് ഏരിയായുടെ വലതു ഭാഗത്ത് മുകളിലുള്ള മൂന്നു ഡോട്ടിൽ ടാപ്പ് ചെയ്യുക. അവിടെ ഡിസപ്പിയറിങ്ങ് മെസ്സേജ് (Disappearing Messages) ടാപ്പ് ചെയ്യുക.



തുടർന്നു കാണുന്ന സ്ക്രീനിൽ നിങ്ങളുടെ മെസേജുകൾ അപ്രത്യക്ഷമാകേണ്ട മണിക്കൂർ, / ദിവസങ്ങൾ തെരെഞ്ഞടുക്കുക. 



നിങ്ങൾ അയക്കുന്ന മെസേജുകൾ, അല്ലെങ്കിൽ നിങ്ങൾക്ക് വരുന്ന മെസേജുകൾ, ചാറ്റ് ഏരിയയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് മുകളിലുള്ള സെറ്റിങ്ങ്സിനു വിധേയമായിരിക്കും.



Previous Post Next Post