പുനരുപയോഗം സാധ്യമാകാത്ത പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ(1 ജൂലൈ 2022) പ്രാബല്യത്തിൽ. 


കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.


കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ₹10,000 മുതൽ ₹50,000 വരെ പിഴയും ചുമത്തും. കൂടാതെ സ്ഥാപനത്തിന്റെ ലൈസൻസും റദ്ദ് ചെയ്യും.

Previous Post Next Post