ഇതു പലർക്കുമുള്ള സംശയമാണ്. ആദ്യം confirmTKT ആപ്പ് തുറക്കുക. Support ൽ ടാപ്പ് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ, view all trips ൽ ടാപ്പ് ചെയ്യുക.
തുടർന്നുള്ള സ്ക്രീനിൽ നിന്ന് ക്യാൻസൽ ചെയ്യേണ്ട ട്രിപ്പ് സെലക്ട് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ ക്യാൻസൽ ചെയ്താൽ കിട്ടുന്ന തുകയും, ആ തുക confirmTKT വാലറ്റിൽ പോകണോ, അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിലേക്ക് തിരിച്ചു പോകണോ എന്നു തീരുമാനിക്കാം.
( വാലറ്റിലേക്ക് പോകണമെന്ന് തിരുമാനിച്ചാൽ , അത് പെട്ടെന്ന് തന്നെ പോകും, ആ വാലറ്റിലെ തുക ഉപയോഗിച്ച്, നിങ്ങൾക്ക് അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യാം.
ബാങ്കിലേക്ക് എന്നു തിരുമാനിച്ചാൽ ഏതാനും മണിക്കൂർ മുതൽ ഏതാനും ദിവസങ്ങളിൽ, ബാങ്കിൽ പണം തിരിച്ചു വരും.
ഓർക്കുക! നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ടിക്കറ്റ് ക്യാൻസൽ ചെയ്താൽ, മുഴുവൻ തുകയും തിരിച്ചു കിട്ടണമെങ്കിൽ, ഇൻഷുറൻസ് തുക അധികമടച്ചാൽ മതി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ , അതിന്റെ തുക എത്ര വരുമെന്ന് ആപ്പ് നിങ്ങൾക്ക് പറഞ്ഞു തരും.
ഇതുകൂടാതെ ട്രാവൽ ഇൻഷുറൻസ് വേണമെങ്കിൽ അതിന്റെ തുകയും നിങ്ങൾക്ക് അടക്കാവുന്നതാണ്.)
ക്യാൻസൽ ചെയ്യേണ്ട യാത്ര സെലക്ട് ചെയ്താൽ ക്യാൻസൽ എന്ന ലിങ്കിൽ ടാപ്പ് ചെയ്താൽ മതി.
ഈ സ്ക്രീനിൽ ഓകെ ടാപ്പ് ചെയ്താൽ ടിക്കറ്റ് ക്യാൻസലേഷൻ വിജയകരമായി പൂർത്തിയായി.
ആപ്പ് വഴി ടിക്കറ്റ് എടുക്കേണ്ടത് എങ്ങനെ എന്നറിയാൻ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ടാപ്പ് ചെയ്യുക.
ട്രെയിൻ ടിക്കറ്റ് എടുക്കാനും ട്രെയിൻ /ട്രെയിൻ ടിക്കറ്റ് ട്രാക്ക് ചെയ്യാനുമുള്ള രണ്ട് കിടിലൻ ആപ്പുകൾ
https://tech.openmalayalam.com/2021/10/train-booking-apps.html?m=1