അഞ്ച് വർഷത്തിനകം ഇന്ത്യയിൽ പെട്രോൾ ഉപയോഗം നിർത്തും: നിതിൻ ഗഡ്കരി

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വാഹനങ്ങള്‍ സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍ തുടങ്ങി ഗ്രീന്‍ ഫ്യുവല്‍സിലേക്ക് മാറും


മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് രാജ്യമെന്ന് മന്ത്രി നിതിൻ ഗഡ്കരി. 


ഇതിനായി ഇലക്ട്രിക്, സി.എന്‍.ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് നല്‍കും.  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പെട്രോള്‍ ശേഖരം പൂര്‍ണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസില്‍ ഫ്യുവല്‍ നിരോധിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.


മഹാരാഷ്ട്രയിലെ അകോലയിൽ  ഡോ. പഞ്ചാബ്റാവു ദേശ്മുഖ് കൃഷി വിദ്യാപീഠ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 


മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉത്പാദിപ്പിക്കുന്ന ജൈവ എത്തനോള്‍ ആണ് നിലവില്‍ വാഹനങ്ങളില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.






Previous Post Next Post