ഇന്ത്യൻ നഗരങ്ങളുടെ 'സ്ട്രീറ്റ് വ്യൂ' ഗൂഗിൾ മാപ്പിൽ!!

പട്ടണങ്ങളുടെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ ഫോൺ, അല്ലെങ്കിൽ കംപ്യൂട്ടർ മൗസ് ഉപയോഗിച്ച് ചുറ്റികാണാൻ സാധിക്കുന്ന സൗകര്യമാണ് സ്ട്രീറ്റ് വ്യൂ. പട്ടണത്തിൽ, ഏതെങ്കിലും ഒരു കട, മുൻകൂർ കണ്ടെത്തി, അവിടെക്കുളള വഴികളിലെ ട്രാഫിക്ക്, ട്രാഫിക്ക് സിഗ്നലുകൾ, ആളുകൾ, വാഹനങ്ങൾ തുടങ്ങിയവ ലൈവായി കാണാം. സ്വകാര്യത മാനിച്ച് ആളുകളുടെ മുഖം വാഹനത്തിൻ്റെ നമ്പർ എന്നീവ മറച്ച് വെച്ചാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ അവതരിപ്പിക്കുന്നത്.


ഈ  'സ്ട്രീറ്റ് വ്യൂ' ഫീച്ചര്‍ ഇന്ത്യയില്‍ 

ഗൂഗിള്‍ അവതരിപ്പിക്കുന്നു.  ഇതോടൊപ്പം ഗൂഗിള്‍ മാപ്പില്‍  റോഡുകളിലെ വേഗപരിധി, തടസങ്ങള്‍, അടച്ചിടല്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാവും. 


ബെംഗളുരുവില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക. പിന്നീട് ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കും. തുടർന്ന്  ചെന്നൈ, മുംബൈ, പുനെ, നാസിക്, വഡോദര, അമൃത്‌സര്‍  എന്നീ പട്ടണങ്ങളിൽ ഈ സൗകര്യം നിലവിൽ വരും.


2022 അവസാനത്തോടെ ഇന്ത്യയിലെ 50 ലേറെ നഗരങ്ങളില്‍ സ്ട്രീറ്റ് വ്യൂ എത്തിക്കാനാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്.


2011ൽ ഗൂഗിൾ ഇന്ത്യയിൽ ഈ പദ്ധതി തുടങ്ങി, ഹൈ റെസലൂഷൻ ക്യാമറകൾ കാറുകളിലും മറ്റും വെച്ചു നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളും ക്യാമറയിൽ പകർത്തി, ഇവ സോഫ്റ്റ് വെയർ വഴി സംയോജിപ്പിച്ച് 360ഡിഗ്രി വ്യൂ ഒരുക്കുകയാണ് ഇതിൻ്റെ രീതി. എന്നാൽ അഭ്യന്തര മന്ത്രാലയം രാജ്യത്തിൻ്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതിൻ്റെ അനുമതി നിഷേധിച്ചു.




Previous Post Next Post