വാട്സ്ആപ്പ് നഷ്ടത്തിൽ!! മാസവരി സംഖ്യ ഏർപെടുത്താനോ, വിൽക്കാനോ ആലോചന!!

ടിക്ക്ടോക്ക് ആപ്പിൻ്റെ ശക്തമായ വളർച്ച, ഫെയ്സ്ബുക്ക് വരിക്കാരുടെ ഇടിവ്, വാട്സ്ആപ്പ് വഴി പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തത്. മെറ്റ (ഫെയ്സ്ബുക്ക്) കമ്പനിക്കെതിരെയുള്ള കേസുകൾ തുടങ്ങിയവകൊണ്ട് ഗതിമുട്ടിയ നിലയിൽ മെറ്റ കമ്പനി കടുത്ത തീരുമാനം കൈകൊള്ളാൻ സാധ്യത കാണുന്നുണ്ട്. 'മെറ്റാവേഴ്‌സില്‍' കൂടുതൽ ശ്രദ്ധ ചെലുത്താനാണ് തീരുമാനം.


മെറ്റ(ഫെയ്സ്ബുക്ക്) 2014ല്‍ 1900 കോടി ഡോളര്‍ നല്‍കി വാങ്ങിയതാണ് വാട്‌സാപ്. അതിനു മുൻപ് 2012ല്‍ സക്കര്‍ബര്‍ഗ് വാങ്ങിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. അത് സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക് നല്‍കിയത് 100 കോടി ഡോളറാണ്. അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാം 2019ല്‍ മാത്രം ഫെയ്‌സ്ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്. മറിച്ച് വാട്‌സാപ്പില്‍ നിന്നുള്ള വരുമാനം വളരെക്കുറവാണ്. വാട്‌സാപ് വാങ്ങി 8 വര്‍ഷത്തിനു ശേഷവും സക്കര്‍ബര്‍ഗിന് അതിനെ ലാഭത്തിലാക്കാന്‍ സാധിച്ചിട്ടില്ലെന്നുള്ളത്.


വാട്സ്ആപ്പ് തുടങ്ങിയപ്പോൾ വരിസംഖ്യയുണ്ടായിരുന്നു!!


എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആപ്പായി 2009 ലാണ് ബ്രയന്‍ ആക്ടണും ജാന്‍ കോമും 

(Brian Acton and Jan Koum)


ചേര്‍ന്ന് വാട്‌സാപ് തുടങ്ങുന്നത്. ഈ ആപ്പിന് തുടക്കത്തില്‍ മാസവരി ഉണ്ടായിരുന്നു - പ്രതിമാസം 99 സെന്റ്‌സ്. സ്ഥാപകര്‍ വരിസംഖ്യ ഈടാക്കാന്‍ കാരണം പരസ്യങ്ങള്‍ വേണ്ട എന്ന നിലപാടായിരുന്നു.


അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) മെസേജ് ആപ്പിൽ കുത്തക ആയിത്തീര്‍ന്ന മെറ്റാ കമ്പനിയില്‍നിന്ന് വാട്‌സാപ് മാത്രമല്ല ഇന്‍സ്റ്റഗ്രാമും ബലമായി വില്‍പ്പിക്കാനുള്ള നീക്കങ്ങളാണ്  നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


എഫ്ടിസിയുടെ നയം

ആപ്പുകള്‍ പരസ്പരം മത്സരിച്ച്, കുത്തക കുറക്കുക എന്നതാണ്. അല്ലാതെ അവയെല്ലാം ഒരു കമ്പനി കൈവശപ്പെടുത്തിവച്ചാല്‍ പുതിയ ഫീച്ചറുകളും ആശയങ്ങളും വരുന്നത് കുറയും. 


ഏറ്റെടുത്ത രണ്ടു കമ്പനികളും (വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം) വില്‍ക്കുന്നതിനു പകരം ഒരെണ്ണം വിറ്റാല്‍ പ്രശ്‌നം പരിഹരിക്കാനാകുമോ എന്നാണ് ഇപ്പോള്‍ മെറ്റായുടെ അഭിഭാഷകരുടെ തീരുമാനം. 


അങ്ങിനെയെങ്കിൽ ലാഭമില്ലാത്ത വാട്സ്ആപ്പ് വിൽക്കാനാണ് സാധ്യത.

Previous Post Next Post