മൊബൈൽ ഫോൺ വഴി നിങ്ങളുടെ കെട്ടിടനികുതി അടക്കാം!! എങ്ങനെ എന്നറിയാം.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റവന്യൂ, ലൈസൻസ് സംവിധാനത്തിനുള്ള ഇഗവേണൻസ് (egovernance)

ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ് സഞ്ചയ (Sanchaya).


സഞ്ചയ ഓൺലൈൻ സേവനങ്ങൾ:


* നിങ്ങളുടെ വസ്തു നികുതി (Property Tax) അറിയുക


* ഇ-പേയ്‌മെന്റ് (e-payment )


* ഉടമസ്ഥാവകാശ (ownership) സർട്ടിഫിക്കറ്റ്


*കെട്ടിടത്തിൻ്റെ പ്രായം തെളിയിക്കാനുള്ള (Building Age) സർട്ടിഫിക്കറ്റ്


കെട്ടിട ഉടമകൾക്ക് ഇ-പേയ്‌മെന്റ് സൗകര്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അവരുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും

(Ownership certificate)

 കെട്ടിട പ്രായ (Building Age) സർട്ടിഫിക്കറ്റും ഓൺലൈനായി ലഭിക്കും.



ഇതിൽ ക്വിക്ക് പേ എന്ന ലിങ്കിൽ ടാപ്പ് ചെയ്താൽ, 


ഇവിടെ 

  • District Name (ജില്ല തെരഞ്ഞടുക്കുക)

  • Local Body Type (മുൻസിപാലിറ്റി/പഞ്ചായത്ത്)

  • Local Body Name*    തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്)

  • Ward Year* (വാർഡ് വർഷം 1997 /2013)   

  • Ward No / Door No / Sub No (വാർഡ് നമ്പർ, വീടിന്റെ നമ്പർ)


ഇത്രയും കൊടുത്താൽ, നിങ്ങളുടെ വിവരങ്ങൾ കാണിക്കും. അടയ്ക്കേണ്ട കെട്ടിട നികുതി വിവരങ്ങളും കാണാം.



ഇതിൻ്റെ താഴെ കാണുന്ന ഭാഗത്ത്, ഈമെയിൽ ഐഡി, നിങ്ങളുടെ മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ കൊടുക്കുക. കൂടാതെ അവിടെ കാണുന്ന ക്യാപ്ച (CAPTCHA) ടൈപ്പ് ചെയ്ത്, 

പേ നൗ (Pay Now) ടാപ്പ് ചെയ്യുക



തുടർന്ന് വരുന്ന സ്ക്രീനിൽ 


നിങ്ങൾക്ക് സൗകര്യപ്രദമായ ഓൺലൈൻ പെയ്മെൻ്റ് രീതി തെരഞ്ഞെടുത്ത് പണമടക്കുക.


ഈ ലിങ്കിൽ ടാപ്പ് ചെയ്യുക.

https://tax.lsgkerala.gov.in/epayment/








Previous Post Next Post