നിലവാരം കുറഞ്ഞ ഫോൺ മുതൽ ബ്രാൻഡഡ് ഫോൺ വരെ
പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ നിരന്തരം കേട്ടു കൊണ്ടിരിക്കുകയാണ്.
യുവാവിന്റെ പോക്കറ്റിനുള്ളില്‍ വെച്ച് പൊട്ടിത്തെറിച്ചു, ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിച്ചു, പൊള്ളലേറ്റു എന്നൊക്കെയാണ് വാർത്തകൾ.
നിരവധി സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞു വരുന്നവയാണ് ഓരോ ബ്രാൻഡഡ് ഫോണും. എന്നിട്ടും ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനു പല കാരണങ്ങൾ കാണും
ഫോണിന്റെ ഗുണമേന്മ കമ്പനി ശരിയായി പരിശോധിക്കാത്തതാവാം കാരണം. ചിലപ്പോള്‍ ഉപഭോക്താക്കള്‍ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതാവാം
കാരണം.
ബാറ്ററിയ്ക്കുണ്ടാവുന്ന കേടുപാട്
ഫോണ്‍ പല തവണ താഴെ വീണാല്‍ ബാറ്ററിയ്ക്ക് കേടുപാട് സംഭവിക്കാം. അത് ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും. ഫോണ്‍ ചൂടാവും. സാധാരണ ബാറ്ററിയ്ക്ക് എന്തെങ്കിലും കേടുപാട് വന്നാല്‍ അത് വീര്‍ത്തുവരാറുണ്ട് (bulge)
ഇത്തരം ഫോണ്‍ ഉടന്‍ ഒരു മൊബൈൽ സർവീസ് സെൻ്ററിലെത്തിച്ചു ബാറ്ററി മാറ്റുക.
കമ്പനിയുടെ ചാർജറുകൾ
ഫോണിൻ്റെ കൂടെ കിട്ടുന്ന ചാര്‍ജറുകള്‍ ഉപയോഗിക്കാതെ വെറെ ഫോണിൻ്റെ ചാർജ്ജറുകൾ, അല്ലെങ്കിൽ നിലവാരം കുറഞ്ഞ ചാർജ്ജറുകൾ ചിലപ്പോൾ ബാറ്ററികള്‍ക്ക് കേടുപാടുകൾക്കും, പൊട്ടിത്തെറിക്കുന്നതിനും ഇടയാക്കും.
അമിതമായി ചാർജ്ജ്
രാത്രിമുഴുവന്‍ ചാര്‍ജ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഫോണിന്റെ ആരോഗ്യത്തിന് യോജിച്ചതല്ല.
ആവശ്യത്തില്‍ കൂടുതല്‍ നേരംഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ചൂടാവുന്നതിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും ഇടയാക്കാം. ചിലപ്പോള്‍ പൊട്ടിത്തെറിക്കാം. എന്നാല്‍ ഇപ്പോള്‍ മിക്ക ഫോണ്‍ ചിപ്പുകളും നൂറ് ശതമാനം ചാര്‍ജ് ആയാല്‍ ചാര്‍ജിങ് ഓട്ടോ മാറ്റിക് ആയി നിര്‍ത്തുന്ന സംവിധാനമുള്ളവയാണ്. എന്നാല്‍ അതില്ലാത്തവയും ഉണ്ട്.
വെയിലിന്റെ ചൂടേറ്റ ബാറ്ററിയും പ്രശ്നമാണ് വെയിലിന്റെ ചൂടേറ്റാല്‍ ബാറ്ററിയ്ക്ക് ആഘാതമേല്‍ക്കുകയും ബാറ്ററിയ്ക്കുള്ളില്‍ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള വാതകങ്ങള്‍ നിറയുകയും ചെയ്യും. അങ്ങനെ ബാറ്ററി വീര്‍ത്ത് വരും. പതിയെ പൊട്ടിത്തെറിയിലേക്ക് നയിക്കും.
ഫോണ്‍ വെള്ളം നനഞ്ഞാലും പ്രശ്‌നമുണ്ട്. ഫോണുകളൊന്നും തന്നെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കുന്നവയല്ല.
ഹെവി ഗെയിം കളിക്കുമ്പോൾ, ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നതിന്റേയും ഭാഗമായി പ്രൊസസറില്‍ ഓവര്‍ലോഡ് ഉണ്ടാവുകയും അത് ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഇത് ബാറ്ററിയ്ക്കും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ചില കമ്പനികള്‍ ഫോണുകളില്‍ തെര്‍മല്‍ ലോക്ക് ഫീച്ചര്‍ ഉള്‍പ്പെടുത്താറുണ്ട്.