ടിക്ക്ടോക്കിനു പഠിക്കുകയാണോ ഇൻസ്റ്റാഗ്രാം? പ്രതിഷേധം, പരിഹാരം!!

ഇന്ത്യയിൽ നിരോധിച്ചുവെങ്കിലും ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക്ടോക്ക് കാരണം ബിസിനസ് കുറഞ്ഞുപോയ മെറ്റ കമ്പനി (ഫെയ്സ്ബുക്ക്), ബിസിനസ് തിരിച്ചു പിടിക്കാൻ, ഫെയ്സ്ബുക്കിൽ റീൽസ് എന്ന ഷോർട്ട് വീഡിയോകൾക്ക് വലിയതോതിൽ പ്രോൽസാഹനം നൽകി വരികയാണ്. അതോടപ്പം മെറ്റയുടെ ഇൻസ്റ്റാഗ്രാം ആപ്പിനെ പതിയെ പതിയെ ടിക്ക്ടോക്ക് 'പോലെ' മാറ്റിവരികയാണ്. 


ഈ അവസരത്തിലാണ്

സോഷ്യല്‍ മീഡിയാ സെലിബ്രിറ്റികളായ

(ക്രിയേറ്ററും ഇന്‍ഫ്‌ളുവന്‍സറുമായ) 

 കിം കര്‍ദാഷിയനും (Kim Kardashian)

, കൈലി ജെന്നറും (Kylie Jenner)

ഇന്‍സ്റ്റാഗ്രാമിനെതിരെ പ്രതിഷേധവുമായി വന്നിരിക്കുന്നത്. 


ടിക് ടോക്ക് ആയി മാറുന്നത് നിര്‍ത്താനും, പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരണം എന്നുമാണ്

 ആവശ്യം. ഇവർക്ക് വ്യാപകമായി പിന്തുണയുമുണ്ട്.


ജെന്നറിന് 36 ലക്ഷം ഫോളോവര്‍മാരും, കര്‍ദാഷിയന് 32.5 ലക്ഷം ഫോളോവര്‍മാരുമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.



ടിക് ടോക്കിന് സമാനമായി ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്‍സ്റ്റാഗ്രാമിന്റെ ആസൂത്രണം ചെയ്യുന്നത്. ഷോര്‍ട്ട് വീഡിയോ ഫോര്‍മാറ്റ് റീലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം അടുത്തിടെ വ്യക്തമാക്കിയിരുന്നു.


ഇന്‍സ്റ്റാഗ്രാം താമസിയാതെ  വീഡിയോകളുടെ  ആപ്പായി മാറുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി (Adam Mosseri)

വ്യക്തമാക്കിയിരുന്നു. എങ്കിലും പാരമ്പര്യത്തിന്റെ ഭാഗമായി ഫോട്ടോകൾ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


യഥാർത്ഥ പ്രശ്നങ്ങൾ:

അടിക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെക്കുന്നതിന് വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം എന്ന സേവനം തുടങ്ങിയത്. പിന്നീട് ഫോട്ടോ സ്ട്രീമിങ് മേഖലയില്‍ തന്നെ ഒട്ടനവധി അപ്‌ഡേറ്റുകള്‍ വന്ന ഈ പ്ലാറ്റ്‌ഫോമിലേക്ക് വ്യാപകമായി യുവാക്കള്‍ കടന്നുവന്നു. സ്റ്റോറീസ്, ഡയറക്ട് മെസേജ് പോലുള്ള ഫീച്ചറുകള്‍ വന്‍ വിജയമായിരുന്നു. പിന്നീടാണ് വീഡിയോ ഉള്ളടക്കങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. തുടക്കത്തില്‍ ചെറുവീഡിയോകള്‍ മാത്രം അനുവദിച്ചിരുന്ന ഇന്‍സ്റ്റാഗ്രാം പിന്നീട് എല്ലാതരം വീഡിയോ ഉള്ളടക്കങ്ങളേയും ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്പിലേക്ക് കൊണ്ട് വരികയായിരുന്നു.


റീല്‍സിനും വീഡിയോ ഉള്ളടക്കങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അല്‍ഗൊരിതമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഉപഭോക്താക്കള്‍ക്ക് പ്രയാസമാവുന്നത്. ഫെയ്‌സ്ബുക്കില്‍ നേരിട്ട അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരസ്പരം അറിയുന്നവരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്.


റീല്‍സ് വീഡിയോ ക്രിയേറ്റര്‍മാരെ ഫോളോ ചെയ്യുമ്പോള്‍ അവരില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പ്രധാന ഫീഡിലും വന്നു നിറയുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഒരു പക്ഷെ ടിക് ടോക്കിന് സമാനമായി റീല്‍സ് ഒരു പ്രത്യേകം ആപ്ലിക്കേഷന്‍ ആയിരുന്നെങ്കിലോ, ഇന്‍സ്റ്റാഗ്രാം ഫീഡിനെ ബാധിക്കാത്ത വിധം റീല്‍സിനെ പ്രത്യേക വിഭാഗമായി ഇന്‍സ്റ്റാഗ്രാം ആപ്പില്‍ ക്രമീകരിച്ചിരുന്നെങ്കിലോ ഇപ്പോഴുള്ള പ്രയാസങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരണം എന്ന് പറഞ്ഞ് ഒരു വിഭാഗം ഉപഭോക്താക്കള്‍ രംഗത്തുവന്നിരിക്കുന്നത്.



പ്രതിഷേധം: പരിഹാരം:

പ്രതിഷേധം കാരണം, ഇൻസ്റ്റാഗ്രാം മേധാവി മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

ഫുള്‍ സ്‌ക്രീന്‍മോഡ്, റെക്കമെന്റേഷനുകള്‍, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണുന്നില്ല ഉള്‍പ്പടെയുള്ള ക്രിയേറ്റര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൊസേരി പറഞ്ഞു.





Previous Post Next Post