ഫോൺ ഓണ്‍ലൈനില്‍ ഇല്ലാതെ ഇനി ഉപയോഗിക്കാം; വാട്‌സാപ്പ് വിൻഡോസ് ആപ്പ് ബീറ്റ പരീക്ഷണം അവസാനിപ്പിച്ചു.

 


വാട്‌സാപ്പിന്റെ വിന്‍ഡോസ് ആപ്പിന്റെ ബീറ്റ പരീക്ഷണം അവസാനിപ്പിച്ചു. ഇനി ഫോണ്‍ ഓണ്‍ലൈനില്‍ വെക്കാതെ തന്നെ വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് ആപ്പില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിന്‍ഡോസിന് വേണ്ടി വാട്‌സാപ്പ് പ്രത്യേക ആപ്പ് അവതരിപ്പിച്ചത്. വാട്‌സാപ്പ് വെബ്ബിന് പകരമെന്നോണമാണ് ഇത് അവതരിപ്പിച്ചത്. 

മുമ്പ് ഉപയോഗിച്ചിരുന്ന വെബ് അധിഷ്ഠിത ആപ്പിനേക്കാള്‍ കൂടുതല്‍ വേഗമുള്ളതും ആശ്രയിക്കാവുന്നതുമാണ് പുതിയ വിന്‍ഡോസ് ആപ്പ് എന്ന് വാട്‌സാപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഫോണ്‍ ഓഫ്‌ലൈന്‍ ആയാലും ഈ ആപ്പ് മുഖേന ചാറ്റ് ചെയ്യാന്‍ ഇനി സാധിക്കും.

അതേസമയം ബീറ്റാ ടെസ്റ്റര്‍മാരായ മാക്ക് ഉപഭോക്താക്കള്‍ക്കും വാട്‌സാപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ മാക്ക് പതിപ്പിന്റെ ബീറ്റാ പരീക്ഷണം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ല. വാട്‌സാപ്പിന്റെ വിന്‍ഡോസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് സ്റ്റോര്‍ സന്ദര്‍ശിച്ച് വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തിരയുക. ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

വിൻഡോസ് ഉപയോക്താക്കൾക്ക്  WhatsApp ആപ്പ് മൈക്രോസോഫ്ട് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Previous Post Next Post