വിശ്വസിച്ചാലും!! ത്രീഡി പ്രിൻ്റിങ്ങ് വഴി സസ്യങ്ങളില്‍ നിന്നു നിര്‍മിക്കുന്ന വിവിധ 'ഇറച്ചി' വിപണിയിൽ!!


ത്രീഡിയില്‍ പ്രിന്റു ചെയ്യുന്ന സസ്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന ഇറച്ചിയുമായി ഇസ്രയേലി സ്റ്റാര്‍ട്ട് അപ്പായ സാവര്‍ഈറ്റ്. പോര്‍ക്കിന്റേയും ടര്‍ക്കിയുടേയും ഇറച്ചിക്ക് സമാനമായ രുചിയുള്ള ഭക്ഷണമാണ് ഇവര്‍ പുതുതായി പുറത്തിറക്കിയിരിക്കുന്നത്. 


ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും സ്വന്തം റോബോട്ടിനേയും സാവര്‍ഈറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

അമേരിക്കന്‍ വിപണിയാണ്‌ പ്രധാന ലക്ഷ്യമെന്നു, സാവര്‍ഈറ്റ് സഹസ്ഥാപകയും സിഇഒയുമായ റചേലി വിസ്മാന്‍ (Racheli Vizman)

പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സോഡെക്‌സോ (Sodexo) യുമായി സഹകരിച്ച് ഈ മാംസത്തിന്റെ രുചിയുള്ള സസ്യഭക്ഷണങ്ങള്‍  അമേരിക്കയിലെ കോളജുകളിലും സര്‍വകലാശാലകളിയുമായിരിക്കും എത്തിക്കുക.


സസ്യങ്ങളില്‍ നിന്നും അനുയോജ്യമായ മാംസരുചികള്‍ തിരഞ്ഞെടുത്തത് പ്രഫ. ഓഡെഡ് ശോസെയോവും (Prof. Oded Shoseyov), പ്രഫ ഇഡോ ബ്രാസ്‌ലെവ്‌സ്‌കിയും (Prof. Ido Braslevsky) ചേര്‍ന്നാണ്. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകരാണിവര്‍.


സാവര്‍ഈറ്റ്

ഇതിനുപയോഗിക്കുന്ന റോബോട്ട് ഷെഫിനേയും നിര്‍മിച്ചിട്ടുണ്ട്. വാഷിങ്‌മെഷീന്റെ വലുപ്പമുള്ള ഈ റോബോട്ടിന് വിഭവങ്ങള്‍ക്കനുസരിച്ച് മാംസ്യം, കൊഴുപ്പ്, സെല്ലുലോസ്, വെള്ളം, രുചികള്‍, നിറങ്ങള്‍ എന്നിവയൊക്കെ ചേര്‍ക്കാനാകും. 


 2035 ആകുമ്പോഴേക്കും ആകെ പ്രോട്ടീന്‍ വിഭവങ്ങളുടേയും 11 ശതമാനം സസ്യങ്ങളില്‍ നിന്നുള്ള മാംസരുചിയുള്ള വിഭവങ്ങളാവുമെന്ന് കരുതപ്പെടുന്നു. 


Previous Post Next Post