വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ: BSNL ൻ്റെ ദുർഗതി KSEB ക്കും വരുമോ? ഗുണവും ദോഷവും എന്തൊക്കെ??


നിർദ്ദിഷ്ട വൈദ്യുതി നിയമഭേദഗതി ബിൽ (Electricity Amendment Bill) പാർലമെന്റ് മാറ്റമില്ലാതെ പാസാക്കിയാൽ, ടെലിഫോൺ, മൊബൈൽ -ഇന്റർനെറ്റ് മേഖലയിൽ സ്വകാര്യ ടെലികോം കമ്പനികൾ കടന്നുവന്നത് പോലെ  വൈദ്യുതി മേഖലയിലും സ്വകാര്യ വൽകരണം വന്നേക്കും.


KSEB പോലുള്ള സർക്കാർ കമ്പനികൾ അപ്രസ്ക്തമാകും. സേവനവും നിരക്കുമെല്ലാം സ്വകാര്യമേഖല നിശ്ചയിക്കും.


ടെലികോം രംഗത്ത് ജിയോ, എയർടെൽ എന്നീവ ബിഎസ്എൻഎൽ നു എതിരാളികളായി വന്നതു പോലെ നിരവധി കമ്പനികൾ വൈദ്യുതി വിതരണ രംഗത്ത് വരും. വൈദ്യുതി ഏതു കമ്പനിയിൽ നിന്ന് വാങ്ങണമെന്ന് ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് സ്വന്തനിലയ്ക്ക് തീരുമാനിക്കാം.


വിതരണ ശൃംഖല വിവേചന രഹിതമായി എല്ലാവർക്കും തുറന്നു കൊടുക്കാൻ പാകത്തിൽ വൈദ്യുതി നിയമത്തിന്റെ 42-ാം വകുപ്പ് ഭേദഗതി ചെയ്യും.


ലൈസൻസ് ലഭിച്ച കമ്പനികൾക്ക് വൈദ്യുതി ലൈനുകൾ അടക്കം വിതരണ ശൃംഖല ഉപയോഗിക്കാം. ഇതിന് 14-ാം വകുപ്പ് ഭേദഗതി ചെയ്യും. 


കമ്പനികൾ തമ്മിലുള്ള മൽസരം വഴി കാര്യക്ഷമത വർധിക്കും, സേവനം മെച്ചപ്പെടും, എന്നാണ് സർക്കാർ വിശദീകരണം. 



വർഷന്തോറും വൈദ്യുതി നിരക്ക് പുതുക്കാൻ ഈ നിയമഭേദഗതി കമ്പനികൾക്ക് അധികാരം നൽകും. ഇതിന് 62-ാം വകുപ്പ് ഭേദഗതി ചെയ്യും.


വൈദ്യുതി വിതരണ അതോറിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പാകത്തിൽ 166-ാം വകുപ്പിലും ഭേദഗതി


വൈദ്യുതി നിയമം ലംഘിക്കുന്നവർക്ക് തടവ്, പിഴ എന്നിവയുടെ തോത് നിശ്ചയിക്കാൻ പാകത്തിൽ 146-ാം വകുപ്പിലും ഭേദഗതി ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. 


എല്ലാവിധ വൈദ്യുതി സബ്സിഡിയും അവസാനിക്കുമെന്നും കർഷകർക്കും പാവപ്പെട്ടവർക്കും വലിയതോതിൽ ദോഷം ചെയ്യുമെന്നും എന്നാണ്

വിമർശനം.


സർക്കാർ നിയന്ത്രണത്തിൽ വൈദ്യുതി ബോർഡുകൾ സ്ഥാപിച്ച വൈദ്യുതി വിതരണ ശൃംഖലകളിലൂടെ പുതിയ സ്വകാര്യ വിതരണ കമ്പനികൾ വൈദ്യുതി നൽകും. സബ്സിഡി, ക്രോസ് സബ്സിഡി എന്നിവ നിർത്തലാക്കും. എല്ലാ വിഭാഗം ഉപയോക്താക്കളിൽ നിന്നും വൈദ്യുതിയുടെ മുഴുവൻ വിലയും ഈടാക്കും.


ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​രു​പോ​ലെ എ​തി​ർ​ക്കു​ന്ന വൈ​ദ്യു​തി ബി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പു​തി​യ സ​മ​രാ​യു​ധ​മാ​യി മാ​റു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​, കേന്ദ്രസ​ർ​ക്കാ​ർ ബിൽ ഭേദഗതി

സ​ഭാ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ട്ടു. 13 ബി.​ജെ.​പി ഇ​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും വി​വാ​ദ ബി​ല്ലി​നെ​തി​രാ​ണ്. 

Previous Post Next Post