ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി.
ആധാർ അധിഷ്ഠിതമാണ് സേവനങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആർടി ഓഫിസിൽ പോകാതെ parivahan.gov.in വെബ്സൈറ്റ് വഴി സേവനങ്ങൾ തേടാം.
*ലേണേഴ്സ് ലൈസൻസ് അപേക്ഷ
*ലേണേഴ്സ്/ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റൽ
*ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസൻസ്/ഡ്രൈവിങ് ലൈസൻസ്
*ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസിനു പകരം പുതിയത് എടുക്കൽ
*പബ്ലിക് സർവീസ് വെഹിക്കിൾ ബാഡ്ജ്
*കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങളിൽ മാറ്റംവരുത്തൽ
*വാഹനങ്ങളുടെ താൽക്കാലിക റജിസ്ട്രേഷനും സ്ഥിരം റജിസ്ട്രേഷനും, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കൽ, റജിസ്ട്രേഷനുള്ള എൻഒസി, ആർസി ബുക്കിലെ വിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ
*പുതിയ പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് പെർമിറ്റ്, പെർമിറ്റ് സറണ്ടർ, താൽക്കാലിക പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‍നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഓൺലൈനായി ലഭിക്കുന്ന സേവനങ്ങൾ.