ഇന്നാണ് ആ ദിവസം…ഇന്ത്യയിൽ 5G യുടെ ദിവസം!! പക്ഷെ..?!

പല തവണ വരുമെന്ന് പറഞ്ഞു നീണ്ടു നീണ്ടു പോയ 5G ഇന്ത്യയിൽ  ഇന്ന് ഔദ്യോഗികമായി തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 5G  ഇൻറർനെറ്റ് സേവനങ്ങളുടെ  ഉദ്ഘാടനം നിർവഹിക്കും. 


ആദ്യം തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളിൽ ലഭ്യമാകുന്ന 5G രണ്ടുവർഷത്തിനകം മാത്രമെ രാജ്യമാകെ ലഭ്യമാകു. 


ന്യൂഡൽഹി പ്രഗതി മൈതാനിയിൽ ഒക്ടോബർ ഒന്നു മുതൽ നാലു വരെ നടക്കുന്ന ആറാമത് 'ഇന്ത്യ മൊബൈൽ കോൺഗ്രസും' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 


നിലവിലുള്ള 4G യേക്കാൾ പല മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതാണ് 5G. 


സെക്കന്റുകൾകൊണ്ട് സിനിമ ഉൾപ്പെടെ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ഇന്റർനെറ്റ് ആവശ്യമുള്ള സകല മേഖലകളിലും വൻമാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ മാസം നടന്ന 5G സ്പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്.  


ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിലാണ് ആദ്യം 5G എത്തുക.  കൊച്ചി, ബംഗളുരു സിറ്റികൾ ആദ്യ ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

Previous Post Next Post