രണ്ട് ദോശ, ചൂടോടെ പ്രിൻ്റൗട്ട് എടുത്ത് തരട്ടെ!!??


ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് (Evochef.in) കമ്പനിയാണ് ഇതിന് പിന്നിൽ. ദോശക്കല്ലോ, ​ഗ്യാസോ ആവശ്യമില്ല. ഇസി ഫ്ലിപ്പ് എന്നൊരു മെഷീൻ മാത്രം മതി. 


ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിൽ ഏകദേശം 700 എംഎൽ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാനുമാവും.


ഇസി ഫ്ലിപ് (EC Flip) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാർട് ദോശ മേക്കർ എന്നാണ് കമ്പനി സ്വയം പരിചയപ്പെടുത്തുന്നത്. 


ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചിൽ, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടൺ അമർത്തിയാൽ പ്രിന്ററിൽനിന്ന് പ്രിന്റ് വരുന്നതുപോലെ  ദോശകൾ വരും. ഇത് പെട്ടെന്ന് തന്നെ വൈറലായി മാറി.


സോഷ്യൽ മീഡിയയിലെ ചില രസികന്മാരാണ് ഇതിനു 'ദോശ പ്രിന്റർ' എന്ന പേരിട്ടത്.


ചിലരുടെ സങ്കടം മാവ് അരക്കാനും സമ്പാർ, ചട്നി എന്നീവയുണ്ടാക്കാനും എന്തു ചെയ്യും എന്നാണ്. മെഷീൻ വില ₹16000 മുതൽ.


വീഡിയോ കാണാം.


https://youtu.be/Zk7s9YR9SiE

Previous Post Next Post