ഗൂഗിൾ പേ വഴി നടക്കുന്ന പണമിടപാടുകൾ ആപ്പിൽ രേഖപടുത്തുന്നത് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം.
എന്നാൽ ചില അവസരങ്ങളിൽ പണം അയച്ചതോ, കിട്ടിയതോ ആയ വിവരങ്ങൾ നമ്മൾക്ക് നീക്കം ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങൾ വന്നേക്കാം അപ്പോൾ എന്തുചെയ്യും? വഴിയുണ്ട്!!
ആദ്യം നിങ്ങളുടെ ഗൂഗിൾ പേ പ്രോഫൈൽ ഫോട്ടോയിൽ ടാപ് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ നിന്ന് സെറ്റിംഗ്സിൽ ടാപ് ചെയ്യുക.
തുടർന്നു പ്രൈവസി & സെക്യൂരിറ്റി ടാപ് ചെയ്യുക.
ഡാറ്റ & പെർസണലൈസേഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് ഗൂഗിൾ എന്ന ലിങ്കിൽ ടാപ് ചെയ്യുക.
അടുത്ത സ്ക്രീനിൽ കുറച്ചു താഴെ നിങ്ങളുടെ പണമിടപാടുകൾ കാണാം. അതിൽ നിന്ന് നീക്കം ചെയ്യേണ്ടതിനു നേരെയുള്ള X ബട്ടൺ ടാപ് ചെയ്താൽ മതി.
നീക്കം ചെയ്യാൻ നിങ്ങളുടെ അനുമതി ചോദിക്കുന്ന മെസ്സേജ് വരും
ശ്രദ്ധിക്കുക!
പണമിടപാടു വിവരങ്ങൾ ആപ്പിൽ നിന്ന് നീക്കം ചെയ്താലും, ഗൂഗിൾ സെർവർ, നിങ്ങളുടെ ബാങ്ക് സെർവർ എന്നീവയിൽ നിന്നും നീക്കം ചെയ്യാൻ പറ്റില്ല.