+2 ക്ലാസിൽ റോഡ് നിയമങ്ങൾ പാഠ്യപദ്ധതിയിൽ വരും. കൂടെ ലേണേസ് ലൈസൻസും!!

കേരള സർക്കാർ +2 പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിപ്പിക്കാൻ പുസ്തകം തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.


ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി. 


ഇത്തരം പാഠ്യപദ്ധതി  രാജ്യത്ത് ആദ്യമാണ്.  ഈ പദ്ധതിയിൽ അധ്യാപകർക്കുള്ള പ്രത്യേക പരിശീലനവും മോട്ടോർ വാഹന വകുപ്പ്  നൽകും.


റോഡ് നിയമങ്ങൾ  പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ +2 പരീക്ഷ പസായി, ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ പ്രായപൂർത്തിയാകുമ്പോൾ   ലേണേഴ്സ് ലൈസൻസ് എടുക്കേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ  ഭേദഗതി വരുത്താൻ കേരള ഗതാഗത വകുപ്പ്  ശുപാർശ ചെയ്യും.



Previous Post Next Post