വാട്സ്ആപിൽ പുതുതായി വന്ന 'കമ്മ്യൂണിറ്റി' ഫീച്ചർ എന്താണ്?

വാട്സ് അപ്ഡേറ്റ് ചെയ്തവർക്ക് കമ്മ്യൂണിറ്റി ഫീച്ചർ ലഭിച്ചു തുടങ്ങി.



ഒരു കമ്മ്യൂണിറ്റിക്ക് കീഴിൽ പ്രത്യേക ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.


 ഒരു കമ്മ്യൂണിറ്റിക്ക് ഒരു സ്കൂൾ, പ്രാദേശിക സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ബിസിനസ്സ്, മതപരമായ /രാഷ്ട്രീയ പരമായ കൂട്ടായ്മ മുതലായവ ആകാം.



അതായത് നിങ്ങൾക്ക് കുറേ വാട്സ്ആപ് ഗ്രൂപ്പുകൾ ചേർത്ത് ഒരു കമ്മ്യൂണിറ്റി നിർമ്മിക്കാം. 


ഉദാഹരണത്തിനു ഏബിസി എന്ന സ്കൂളിലെ 10A, 10B, 10C എന്നീ ഗ്രൂപ്പുകൾ ചേർത്ത് ഒരു കമ്മ്യൂണിറ്റി നിർമ്മിച്ച് പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യാം.


ഈ ഫീച്ചർ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രധാനപ്പെട്ടവയെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും സഹായിക്കും.



ഇതേ കുറിച്ച് മുൻപു വന്ന വാർത്ത വായിക്കാം:


വാട്സ്ആപ്പിൽ 'കമ്മ്യൂണിറ്റി' വരുന്നു!! കൂടാതെ പുതിയ നാലു ഫീച്ചറുകളും!!


https://tech.openmalayalam.com/2022/04/blog-post_39.html?m=1


വാട്സ്ആപ് അപ്ഡേറ്റ് ചെയ്യാം:

https://play.google.com/store/apps/details?id=com.whatsapp

Previous Post Next Post