TECH Malayalam | Latest News Updates From Technology In Malayalam

ഇന്ത്യയിൽ 2022ൽ ഏറ്റവും കൂടുതൽ വിൽപന നടന്ന 10 ചെറുകാറുകൾ!!


10. മാരുതി സുസുക്കി സെലേറിയോ 

4,296 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,999 യൂണിറ്റുകൾ  

114.91 ശതമാനം വിൽപന വളർച്ചയാണ് കമ്പനി നേടിയത്.


9. മാരുതി സുസുക്കി ഇഗ്നിസ് 

4,743 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. 

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,526 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 210.81 ശതമാനം വളർച്ച


8. ടാറ്റ ആൾട്രോസ്

ടാറ്റ മോട്ടോഴ്‌സിൻ്റെ ആൾട്രോസ് ഏറ്റവും ആധുനിക ഡിസൈനിംഗ്  കാരണം ഏവരെയും ആകർഷിക്കുന്നതാണ്. 


കഴിഞ്ഞ മാസം 4,770 യൂണിറ്റുകൾ വിറ്റു.


കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5,128 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 6.98 ശതമാനം വളർച്ചയാണ് കമ്പനിയുടെ വിൽപ്പനയിൽ നഷ്ടമായത്. 


7. ടാറ്റ ടിയാഗോ 

കഴിഞ്ഞ മാസം 7,187 യൂണിറ്റുകൾ വിറ്റു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,040 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 77.90 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്. 



6. ഹ്യുണ്ടായ് i20 

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് കാർ i20 കഴിഞ്ഞ മാസം 7,814 യൂണിറ്റുകൾ വിറ്റു. 


മുൻ വർഷം ഇതേ കാലയളവിലെ 4,414 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ 77.03 ശതമാനം വളർച്ചയാണ് കമ്പനിയുടെ വാർഷിക വിൽപ്പനയിൽ ഉണ്ടായത്. 



5. ഹ്യൂണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 

ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ് കഴിഞ്ഞ മാസം 8,855 യൂണിറ്റുകൾ വിറ്റു.


കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,042 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 46.56 ശതമാനം വളർച്ചയാണ് കമ്പനിയുടെ വാർഷിക വിൽപ്പനയിൽ ഉണ്ടായത്.



4. മാരുതി സുസുക്കി ബലേനോ 


പ്രീമിയം ഹാച്ച്ബാക്ക് കാർ വിഭാഗത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കാറായ മാരുതി ബലേനോ കഴിഞ്ഞ മാസം 17,149 യൂണിറ്റുകൾ വിറ്റു, 


കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,573 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ  ഇത്തവണ 10.12 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്.


3. മാരുതി സുസുക്കി സ്വിഫ്റ്റ് 

ഹാച്ച്ബാക്ക് കാർ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ കാറായ മാരുതി സ്വിഫ്റ്റ് കഴിഞ്ഞ മാസം 17,231 യൂണിറ്റുകൾ വിറ്റു, 


കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 9,180 യൂണിറ്റുകൾ 


ഇത്തവണ 87.71 ശതമാനം വളർച്ചയാണ് കമ്പനിയുടെ വാർഷിക വിൽപ്പനയിൽ ഉണ്ടായത്.



2. വാഗൺ ആർ

ഏറ്റവും കൂടുതൽ സ്പെയിസുള്ള ഈ കാർ, 

 17,945 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. 


കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,335 യൂണിറ്റായിരുന്നു. ഇത്തവണ 45.48 ശതമാനം വളർച്ചയാണ് കമ്പനിയുടെ വാർഷിക വിൽപ്പനയിൽ ഉണ്ടായത്.



1. ആൾട്ടോ

വളരെ  ചെറിയ കാറായ ആൾട്ടോയുടെ 21,260 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. 


കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,389 യൂണിറ്റായിരുന്നു. ഇത്തവണ 22.26% വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്.











Post a Comment

Previous Post Next Post