പാസ്പോർട്ടിൽ ഒരു പേര് മാത്രമുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചിരുന്നു.
അവരെ INAD ( Inadmissible Passenger ) ആയി, കരുതും എന്നാണ് അറിയിപ്പ്. അതായത് അവരെ UAE യിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കും.
ഈ വാർത്ത വന്നതോടെ
പാസ്പോർട്ടിൽ ഒറ്റപ്പേരുള്ള മലയാളികളടക്കം ഒട്ടേറെ പേർ ആശങ്കയിലായിരുന്നു. ഇവരിൽ ഇതിനകം സന്ദർശക വീസ ലഭിച്ചവരുമുണ്ട്. പലരെയും വിമാനത്താവളങ്ങളിൽ നിന്ന് മടക്കിയയക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ വാർത്തയ്ക്കു പുതിയ വിശദീകരണവുമായി
അധികൃതർ വന്നിരിക്കുയാണ്.
പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു.
ഇതേപറ്റി ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്പോർട്ടിൽ പിതാവിന്റെ പേരോ കുടുംബപ്പേരോ ചേർക്കാൻ ഇതിനകം പലരും അപേക്ഷിച്ചുകഴിഞ്ഞു.