പുതിയ നിയമം:
ഇന്ത്യയില്‍ പുതുതായി പ്രാബല്യത്തില്‍ വരുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ)
(Real Driving Emission)
മാനദണ്ഡങ്ങള്‍ പ്രകാരം നിരവധി കാറുകളുടെയും പ്രൊഡക്ഷൻ നിര്‍ത്തലാക്കും.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സ്പീഡ്, ആക്‌സിലറേഷന്‍, ഡിസിലറേഷന്‍ എന്നിവയിൽ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് കാറില്‍ നിന്ന് പുറന്തള്ളുന്ന NOx പോലുള്ള മലിനീകരണ വാതകങ്ങളുടെ അളവുകൾക്ക് നിയന്ത്രണം വേണം.
നിർത്താനുള്ള കാരണം:
ഇതിനനുസരിച്ച് കാര്‍ നിര്‍മ്മാതാക്കള്‍ മലിനീകരണം കുറയ്ക്കുന്നതിനായി എഞ്ചിനുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചെലവ് കൂടുതലാണ്. പ്രത്യേകിച്ച് ഡീസല്‍ വാഹനങ്ങള്‍ക്ക്. അതുകൊണ്ടു തന്നെ ഈ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഡീസല്‍ കാറുകളെയായിരിക്കും.
ഡ്രൈവിംഗ് എമിഷന്‍ ലെവല്‍ സ്‌കാന്‍ ചെയ്യുന്നതിന് വാഹനങ്ങളില്‍ ഓണ്‍-ബോര്‍ഡ് സെല്‍ഫ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഉണ്ടായിരിക്കണമെന്ന് ആര്‍ഡിഇ മാനദണ്ഡങ്ങളില്‍ പറയുന്നു. എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളും ഓക്‌സിജന്‍ സെന്‍സറുകളും പോലുള്ള നിര്‍ണായക ഭാഗങ്ങള്‍ ഈ ഉപകരണം നിരീക്ഷിക്കും.
അതിനാല്‍ ഇന്ത്യന്‍ വിപണിയിലെ 17 കാറുകളും എസ് യുവികളും നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2023 ഏപ്രില്‍ 1 മുതലാണ് ഈ വാഹനങ്ങള്‍ നിര്‍ത്തലാക്കുക.
ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകള്‍, ത്രോട്ടില്‍, എഞ്ചിന്‍ താപനില എന്നിവ സ്‌കാന്‍ ചെയ്യുന്നതിന് വാഹനങ്ങളുടെ സെമികണ്ടക്ടറുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. മാത്രമല്ല, ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കാറുകളിലും എസ്യുവികളിലും പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
നിർത്താനിടയുള്ള കാറുകൾ
1. ഹോണ്ട സിറ്റി ഫോർത്ത് ജനറേഷന്‍,
2. സിറ്റി ഫിഫ്ത് ജനറേഷന്‍ (ഡീസല്‍), അമേസ് (ഡീസല്‍), ജാസ്, ഡബ്ല്യുആര്‍-വി എന്നിങ്ങനെ അഞ്ച് കാറുകള്‍ ഹോണ്ട നിര്‍ത്തലാക്കിയേക്കും.
3. മരാസോ, അള്‍ട്ടുരാസ് ജി4, കെയുവി100 എന്നിവയുടെ നിര്‍മ്മാണം മഹീന്ദ്രയും അവസാനിപ്പിക്കും.
4. ഹ്യുണ്ടായി ഐ20, വെര്‍ണ ഡീസല്‍ മോഡലുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കും.
5. ഒക്ടാവിയ, സൂപ്പെര്‍ബ് എന്നിവയുടെ നിര്‍മ്മാണം സ്‌കോഡയും അവസാനിപ്പിക്കും.
6. ടാറ്റ ആള്‍ട്രോസ് (ഡീസല്‍),
7. റിനോള്‍ട്ട് ക്വിഡ് 800, നിസ്സാന്‍ കിക്ക്‌സ്,
8. മാരുതി സുസൂക്കി ആള്‍ട്ടോ 800 എന്നിവയും നിര്‍ത്തലാക്കും.
എഞ്ചിനുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ചെലവ് വളരെ കൂടുതലായതിനാല്‍ കോംപാക്റ്റ് ഡീസല്‍ കാറുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഡീസല്‍ കാറുകളോടൊപ്പം ചില പെട്രോള്‍ കാറുകളും നിര്‍ത്തലാക്കിയേക്കും.
ചുളു വിലയിൽ കിട്ടുമോ?:
നിർത്തലാക്കുന്ന കാറുകൾ പെട്ടെന്ന് വിറ്റഴിക്കാൻ, കമ്പനികൾ സാധാരണയായി ലക്ഷങ്ങൾ വിലകുറച്ച് വിൽക്കാനും സാധ്യതയുണ്ട്.