വാട്സ് ആപ്പ് വഴി
അറിയാതെയോ /തെറ്റായോ /അയച്ചതിനു ശേഷം വേണ്ടായിരുന്നു എന്നു തോന്നിയ/ അല്ലെങ്കിൽ, ഗ്രൂപ്പ് മാറിയോ മെസേജ് അയച്ചാൽ, 'ഡിലീറ്റ് ഫോർ എവരിവൺ' ഉപയോഗിച്ച് ഡിലിറ്റ് ചെയ്യാം എന്ന കാര്യം എല്ലാവർക്കും അറിയാം.
എന്നാൽ ചിലർ 'ഡിലീറ്റ് ഫോർ എവരിവൺ' നു പകരം പെട്ടെന്ന് 'ഡിലീറ്റ് ഫോർ മീ' ഉപയോഗിച്ച് ഡെലീറ്റ് ചെയ്യും. അപ്പോൾ മറ്റുള്ളവർ കാണാതിരിക്കാനുള്ള 'ഡിലിറ്റ് ഫോർ എവരിവൺ' ഉപയോഗിക്കാൻ പറ്റില്ല.
ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ 'ഡിലീറ്റ് ഫോർ എവരിവൺ' തന്നെ ചെയ്യണം. അതിനായി 'ഡിലീറ്റ് ഫോർ മി' എന്നതിൽ അബദ്ധത്തിൽ അമർത്തിയ സന്ദേശം പൂർവ നിലയിലാക്കണം. അതിന് കഴിയുന്ന ഒരു പുതിയ
'അൺഡൂ' ഫീച്ചർ
വാട്ട്സ്ആപ്പ് അവതരിപ്പിച്ചു.
നടപടി തിരുത്താൻ
അഞ്ച് സെക്കൻഡ് സമയം കിട്ടും. തുടർന്ന് അത് ഡിലീറ്റ് ഫോർ എവരിവൺ' വഴി നീക്കാം.
ആൻഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.