TECH Malayalam | Latest News Updates From Technology In Malayalam

എന്താണ് വാഹനങ്ങളുടെ BH നമ്പർ സീരീസ് ? എല്ലാ വാഹനങ്ങളും ഇതിലേക്ക് മാറണോ?? മുഴുവൻ വിവരങ്ങളും അറിയാം!!


BH നമ്പർ പ്ലെയിറ്റ് എന്തിനാണ്?

ഒരു സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് കൂടുതൽ കാലം ഓടിച്ചാൽ, ആ സംസ്ഥാനത്തെ റോഡ് നികുതി, പിഴ തുടങ്ങിയവ അടക്കേണ്ടി വരാറുണ്ട്. ഇത് പല സംസ്ഥാനങ്ങളിലായി മാറി മാറി ഏറെ കാലം ജോലി ചെയ്യേണ്ടി വരുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.


വ്യത്യസ്ത രജിസ്ട്രേഷൻ കാരണമുണ്ടാകുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്.


ആർക്കാണിത് നിർബന്ധം?

കേന്ദ്രസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സൈനികർ, അഞ്ചു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർ തുടങ്ങി ബി.എച്ച്. രജിസ്ട്രേഷന് അർഹതയുള്ളവർക്കെല്ലാം സൗകര്യം ഉപയോഗിക്കാം.  15 സംസ്ഥാനങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.



പുതിയ വാഹനങ്ങൾക്ക് മാത്രമാണോ, ഈ നിയമം?

പുതിയതിന് മാത്രമല്ല, പഴയ വാഹനങ്ങളും ഇനി ബി.എച്ച്. സീരീസിലേക്ക് മാറാം; 

നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമാണ് ബി.എച്ച്. രജിസ്ട്രേഷൻ നൽകുന്നതെങ്കിൽ ഇനി മുതൽ പഴയ വാഹനങ്ങൾക്കും ബി.എച്ച്. സീരീസിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ഡിസംബർ 14-ാം തീയതിയാണ് ഇത് സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചത്.


ഇതിനു പുറമെ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികൾക്ക് കൈമാറ്റം ചെയ്യാനും സാധിക്കുമെന്നാണ് പുതുതായി ഇറക്കിയ നിർദേശത്തിൽ പറയുന്നത്. 


ഈ രജിസ്ട്രേഷൻ എങ്ങനെ കിട്ടും?

വാഹനത്തിൽ ബി.എച്ച്. രജിസ്ട്രേഷൻ നൽകാൻ ഉദേശിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേൽവിലാസത്തിൽ അപേക്ഷിക്കാൻ കഴിയും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. 


അതേസമയം, സർക്കാർ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചും പുതിയ വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും ബി.എച്ച്. രജിസ്ട്രേഷൻ നേടാം.


ജീവനക്കാർ നൽകേണ്ട സാക്ഷ്യപത്രത്തിന്റെ (Form 60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്.


 

Post a Comment

Previous Post Next Post