കുട്ടികളുടെ ഫോണിൻ്റെ അമിത ഉപയോഗം രക്ഷിതാക്കൾക്ക് വലിയ തലവേദനയും വേവലാതിയുമാണ്.
ഇന്ന് കുട്ടികളുടെ പഠന ആവശ്യത്തിന് ഫോണില്ലാതെ പറ്റില്ലല്ലോ. പക്ഷേ പഠിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് കുട്ടികൾ ഗെയിം കളിക്കുകയാണോ?
രക്ഷിതാക്കളുടെ ക്രെഡിറ്റ് കാർഡ് വഴി കുട്ടികൾ മോശമായ വല്ലതും ഓർഡർ ചെയ്തോ ?
മോശം സൈറ്റുകൾ സന്ദർശിക്കുന്നുണ്ടോ?
മോശം കൂട്ട്കെട്ടുണ്ടോ?
കുട്ടികൾ ഏതൊക്കെ ആപുകളാണ് ഉപയോഗിക്കുന്നത്?
സ്കൂളിൽ പോയ മക്കൾ ഇപ്പോൾ എവിടെയാണ്?
കൂട്ടുകാരുടെ കൂടെ കളിക്കാൻ എന്നു പറഞ്ഞ് പോയിട്ട്, ശരിക്കും എവിടെയാണ് പോയത്?
വേവലാതികളുടെ ലിസ്റ്റ് ഇനിയും നീളാം.
ഇതിനെല്ലാം പരിഹാരം വേണമെങ്കിൽ ഗൂഗിളിന്റെ ഫാമിലി ലിങ്ക് (Google family link ) ആപ് കുട്ടികളുടെ ഫോണിലും രക്ഷിതാക്കളുടെ ഫോണിലും ഇൻസ്റ്റാൾ ചെയ്താൽ മതി.
ആപിലെ കണ്ട്രോള്‍സ് ടാബ് വഴി കുട്ടികള്‍ ഫോണും മറ്റും എത്ര സമയം ഉപയോഗിക്കണമെന്ന കാര്യം നിയന്ത്രിക്കാം.
കുട്ടികൾ എന്ത് കാണണം, കാണണ്ട എന്നതും തീരുമാനിക്കാം.
ഒഴിവ് ദിവസങ്ങളിൽ കൂടുതൽ, പരീക്ഷ സമയത്ത് കുറച്ചു മാത്രം എന്ന രീതിയിൽ നെറ്റ് ഉപയോഗം നിയന്ത്രിക്കാം.
ലൊക്കേഷന്‍ ടാബ് വഴി ഇപ്പോൾ കുട്ടി എവിടെയാണ് എന്നതും അറിയാം
ആപ് ഡൗൺലോഡ് ചെയ്യാം:
https://play.google.com/store/apps/details?id=com.google.android.apps.kids.familylink