സിന്ധുജ-1 (Sindhuja-I' Ocean Wave Energy) എന്നു പേരിട്ട പദ്ധതി തൂത്തുക്കുടി തീരത്ത് വിജയകരമായി പരീക്ഷണം നടത്തി.
മദ്രാസ് ഐ.ഐ.ടി.യിലെ
(Indian Institute of Technology Madras (IIT Madras))
ഗവേഷകരാണ് തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള
ഈ വിദ്യ വികസിപ്പിച്ചത്.
രണ്ടുവര്‍ഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിക്കും.
ഐ.ഐ.ടി.യിലെ ഓഷ്യന്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് സിന്ധുജ-1 എന്നുപേരിട്ട 'ഓഷ്യന്‍ വേവ് എനര്‍ജി കണ്‍വേര്‍ട്ടര്‍' നിര്‍മിച്ചത്.
7500 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്ന് അബ്ദുസ്സമദ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ ഇത്തരം പരീക്ഷണം നടന്നിരുന്നു!?
പണവും സർക്കാർ പിന്തുണയും കിട്ടാത്തതു കൊണ്ട്, ഇതുപോലൊരു പരീക്ഷണം തുടരാൻ പറ്റാത്തതിൻ്റെ വേദനയിലാണ്
കണ്ണൂർ ചെറുവാഞ്ചേരി സ്വദേശീ മണിയാട്ടുപറമ്പിൽ ഷാജി (40). കുറഞ്ഞ ചെലവിൽ കടലിൽ നിന്നു
വൈദ്യുതിയുണ്ടാക്കാൻ ലളിതമായ സാങ്കേതിക വിദ്യയാണ് ഷാജി വികസിപ്പിച്ചെടുത്തത്.
പത്താം ക്ലാസിൽ തോറ്റ ഷാജി ഏതാനും ദിവസം കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൽ ഈ പരീക്ഷണം നടത്തിയിരുന്നു.