യുഎഇയുടെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഇറക്കിയ ആപ്പ് വൈറലാകുന്നു. പ്ലേ സ്റ്റോറിൽ നിന്ന് ദശലക്ഷത്തിലധികം തവണ ഡൗൺലോഡുകൾ, ആപ്പിൾ സ്റ്റോറടകം 3.5 ദശലക്ഷം ഡൗൺലോഡുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ആപ്പ് സൗജന്യ വീഡിയോ കോളിംഗ് ,
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചാറ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനു പുറമേ, പണം കൈമാറ്റം, ബിൽ പേയ്മെന്റ് സേവനങ്ങൾ എന്നിവയും നൽകുന്നു. ഇതു കൂടാതെ ഗെയിം കളിക്കാനും ഉപയോഗിക്കാം.
ഇത്തിസലാത്ത് സൗജന്യ വോയ്‌സ് വീഡിയോ കോളിംഗ് ആപ്പിനു ഗോ-ചാറ്റ് ( goChat ) മെസഞ്ചർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഈ ആപ്പ് യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും ആളുകൾക്ക് ഡൗൺലോഡ് ചെയ്‌തു ഉപയോഗിക്കാം.
ഫാഷൻ , ഓട്ടോമൊബൈലുകൾ, ഭക്ഷണം തുടങ്ങിയ വിഭാഗത്തിൽ വരുന്ന ഓഫറുകൾ, കിഴിവുകൾ, പുതിയ ലോഞ്ചുകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഉപഭോക്താക്കൾക്ക് ഈ മെസഞ്ചർ ആപ്പ് നൽകുന്നു. സേവന വിഭാഗത്തിൽ പലചരക്ക് ഷോപ്പിംഗും ഉൾപ്പെടുന്നു.
GoChat-ന്റെ ഉപഭോക്താക്കൾക്കായി, GoChat മെസഞ്ചറിൽ ചേരാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്ന ലിങ്ക് ഷെയർ ചെയ്ത് ദിവസവും പോയിന്റുകൾ നേടാനുള്ള കാമ്പയിനുകളുമുണ്ട്.
ഗോചാറ്റ് മെസഞ്ചർ ലോകത്തിലെ ആർക്കും ഡൗൺലോഡ് ചെയ്യാവുന്ന ഒരു ആഗോള ആപ്ലിക്കേഷനാണ്, രജിസ്ട്രേഷനായി ഒരു മൊബൈൽ നമ്പർ മാത്രം നൽകിയാൽ മതി. Android പ്ലേ സ്റ്റോർ, iOS ആപ്പ് സ്റ്റോറുകൾ വഴിയും ഡൗൺലോഡ് ചെയ്യാം.
പ്ലസ്റ്റോർ
https://play.google.com/store/apps/details?id=net.gochat.app