SBI അക്കൗണ്ട് ഉണ്ടോ? 9 സേവനങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കും!! ഏതൊക്കെ? എങ്ങനെ?




എസ്ബിഐ ഇപ്പോൾ ഒമ്പത് ബാങ്കിംഗ് സേവനങ്ങൾ വാട്സ്ആപ്പ് വഴി നൽകുന്നു.


 ലഭ്യമാകുന്ന സേവനങ്ങൾ


  1. അക്കൗണ്ട് ബാലൻസ്


  1. മിനി സ്റ്റേറ്റ്മെന്റുകൾ


  1. പെൻഷൻ സ്ലിപ്പ് സേവനം


  1. ലോൺ  വിവരങ്ങൾ (ഭവന വായ്പ, കാർ ലോൺ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, പതിവു ചോദ്യങ്ങളുടെ ഉത്തരങ്ങൾ (FAQ), പലിശ നിരക്കുകളും


  1. നിക്ഷേപങ്ങളെ കുറിച്ചുള്ള  വിവരങ്ങൾ (സേവിംഗ്സ് അക്കൗണ്ട്, ആവർത്തന നിക്ഷേപം, ടേം ഡെപ്പോസിറ്റ് - ഫീച്ചറുകളും പലിശ നിരക്കുകളും


  1. എൻആർഐ സേവനങ്ങൾ (എൻആർഇ അക്കൗണ്ട്, എൻആർഒ അക്കൗണ്ട്) - ഫീച്ചറുകളും പലിശ നിരക്കുകളും


  1. ഇൻസ്റ്റാ അക്കൗണ്ടുകൾ തുറക്കൽ (സവിശേഷതകൾ / യോഗ്യത, ആവശ്യകതകൾ & പതിവു ചോദ്യങ്ങളുടെ ഉത്തരങ്ങൾ (FAQ))


(Insta Account എന്നാൽ പേപ്പർ രഹിത അക്കൗണ്ട് തുറക്കൽ, ബ്രാഞ്ച് സന്ദർശനം ആവശ്യമില്ല. ആധാർ വിശദാംശങ്ങളും പാൻ (ഫിസിക്കൽ) മാത്രം ആവശ്യമാണ്. ഉപഭോക്താവിന് NEFT, IMPS, UPI മുതലായവ ഉപയോഗിച്ച് YONO ആപ്പ് അല്ലെങ്കിൽ ഓൺലൈൻ SBI വഴി അതായത് ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണം കൈമാറാൻ കഴിയും)


  1. കോൺടാക്‌റ്റുകൾ/ പരാതി പരിഹാര ഹെൽപ്പ്‌ ലൈനുകൾ


  1. മുൻകൂട്ടി അംഗീകരിച്ച (Pre aproved) വായ്പാ അന്വേഷണങ്ങൾ (വ്യക്തിഗത വായ്പ, കാർ ലോൺ, ഇരുചക്ര വാഹന വായ്പ)





വാട്ട്‌സ്ആപ്പ് സേവനം എങ്ങനെ ലഭിക്കും? 


വാട്ട്‌സ്ആപ്പ് വഴി എസ്ബിഐയുടെ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന്  ആദ്യം രജിസ്റ്റർ ചെയ്യണം. 


  1. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക.


എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കാൻ. 



  1. എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്തതിന് ശേഷം എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പർ സേവ് ചെയ്യുക. 


  1. "Hi SBI" എന്ന് 90226 90226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ മെസേജ്  അയയ്‌ക്കുക അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ ഈ നമ്പറിൽ നിന്നും ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകുക.


മെസേജ് അയച്ചതിന് ശേഷം നിങ്ങൾക്ക്  നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച് മിനി സ്റ്റേറ്റ്മെന്റ് നേടാം എന്നുള്ള സന്ദേശം തിരികെ ലഭിക്കും. 


ഈ വാട്ട്സ് ആപ്പ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോൾ ബാലൻസ് പരിശോധിക്കുകയും ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെൻറ് എടുക്കാനും സാധിക്കും.


Previous Post Next Post