യൂപിഐ വഴി ഒരു ദിവസം എത്ര തുകയുടെ ഇടപാടുകൾ? എത്ര തവണ വരെ ? അറിയാം...!!

 

 


ഗൂഗിൾപേ, പേടിഎം, ഫോൺപേ വഴി ഒരു ദിവസം എത്ര രൂപ വരെ അയക്കാൻ പറ്റും? എത്ര ഇടപാടുകൾ നടത്താം? തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ട്. 


യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് - യുപിഐ (Unified Payments Interface (UPI) യിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന

ഗൂഗിൾ പേ (Gpay), ഫോൺപേ (PhonePe), പേടിഎം (Paytm) ആമസോൺ പേ (Amazon Pay)

തുടങ്ങിയവയാണ് ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്നത്.


നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നിയമ പ്രകാരം ഒരു ഉപയോക്താവിന് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ വരെ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. 


ഒരു ദിവസം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന തുക ഉപയോക്താവിൻ്റെ  ബാങ്കിൻ്റെ നയത്തിനനുസരിച്ച് മാറ്റം വരാം.


24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ പേയ്‌മെന്റുകൾ ഒരു ബാങ്കും അനുവദിക്കുന്നില്ല. 



ഗൂഗിൾ പേ

ഗൂഗിൾ പേ അല്ലെങ്കിൽ ജിപേ   ഉപയോക്താവിന് ഒരു ദിവസം ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെ നടത്താം.


പേടിഎം


പേടിഎം വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ അയക്കാൻ അനുവദിക്കൂ.  യുപിഐ പേയ്‌മെന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പേടിഎമ്മിന് യാതൊരു നിയന്ത്രണവുമില്ല.


ഫോൺപേ 

ഫോൺപേയ്ക്ക് ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ മാത്രമേ അയക്കാൻ സാധിക്കുകയുള്ളു, എന്നാൽ  ഒരു ദിവസം ഇത്ര ഇടപാടുകൾ എന്ന പരിധിയില്ല. 



ആമസോൺ പേ

യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താം. ഒരു ദിവസം 20 ഇടപാടുകൾ വരെ, അതേസമയം, പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ പരമാവധി 5,000 രൂപ വരെ മാത്രമേ അയക്കാൻ അനുവദിക്കുകയുള്ളു. 






Previous Post Next Post