ജനുവരിയില്‍ 11 ദിവസം ബാങ്കുകള്‍ തുറക്കില്ല; അവധികള്‍ ഇങ്ങനെ.

 

                                                                          

പുതുവര്ഷാരംഭത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്തേണ്ടവരുണ്ടെങ്കില്‍ അറിയേണ്ട ഒരു കാര്യമുണ്ട്. ജനുവരിയില്‍ 11 ദിവസം ബാങ്ക് അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനം കൂടാതെ മറ്റ് പൊതു അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമോ എന്ന് അറിയാം. 

എല്ലാ ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഉള്‍പ്പടെ ബാങ്ക് അവധി ദിനങ്ങളുടെ  അറിയാം. 

2024 ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ;

ജനുവരി 1 (തിങ്കള്‍): ന്യൂ ഇയര്‍ അവധി.

 ജനുവരി 11 (വ്യാഴം): മിസോറാമില്‍ മിഷനറി ദിനം. 

 ജനുവരി 12 (വെള്ളി): പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം.

ജനുവരി 13 (ശനി): പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ലോഹ്രി ആഘോഷം.

ജനുവരി 14 (ഞായര്‍): മകര സംക്രാന്തി .

ജനുവരി 15 (തിങ്കള്‍): തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൊങ്കല്‍ ആഘോഷം, തമിഴ്‌നാട്ടില്‍ തിരുവള്ളുവര്‍ ദിനം.

ജനുവരി 16 (ചൊവ്വ): പശ്ചിമ ബംഗാളിലും അസമിലും തുസു പൂജ ആഘോഷം.

ജനുവരി 17 (ബുധൻ): പല സംസ്ഥാനങ്ങളിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ആഘോഷം.

ജനുവരി 23 (ചൊവ്വ): സുഭാഷ് ചന്ദ്രബോസ് ജയന്തി .

ജനുവരി 26 (വെള്ളി): റിപ്പബ്ലിക് ദിനം .

ജനുവരി 31 (ബുധൻ): അസമില്‍ മീ-ഡാം-മീ-ഫൈ ആഘോഷം.

Previous Post Next Post