യുപിഐ ഇടപാടുകൾക്ക് ക്യാഷ്ബാക്ക്; ഈ സേവിം​ഗ്സ് അക്കൗണ്ട് ഉടമകൾക്ക് 7,500 രൂപ വരെ നേടാം .

 


യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് രാജ്യത്ത് പണമിടപാടിൽ തീർത്ത വിപ്ലവം വളരെ വലുതാണ്. പോക്കറ്റിൽ കാശും നിറച്ച് നടന്നിരുന്ന തലമുറയിൽ നിന്ന് മൊബൈൽ ഫോണിലെ ഒറ്റ ക്ലിക്കിൽ ഇടപാട് നടത്തുന്ന കാലത്താണ് യുപിഐ വിപ്ലവം. യുപിഐ വഴിയുള്ള ഡിജിറ്റൽ റീട്ടെയിൽ പേയ്‌മെന്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50 ശതമാനം വർധനവാണ് ഉണ്ടായത്.

യുപിഐ ആപ്പുകൾ ഉപഭോക്തക്കളെ ആകർഷിക്കാൻ നിരവധിയായ ഓഫറുകൾ അവതരിപ്പിക്കാറുണ്ട്. സമാനമായി ബാങ്കും യുപിഐ ഇടപാടുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസിബി ബാങ്കിന്റെ ഹാപ്പി സേവിംഗ്സ് അക്കൗണ്ടുകൾക്കാണ് ക്യാഷ്ബാക്കുകൾ ലഭിക്കുക.

ഹാപ്പി സേവിംഗ്സ് അക്കൗണ്ട് ഡിസിബി ബാങ്കിന്റെ നിരവധി ആനുകൂല്യങ്ങൾ നൽകുന്നൊരു സേവിംഗ്‌സ് അക്കൗണ്ട് ആണ് ഹാപ്പി സേവിംഗ്സ് അക്കൗണ്ട്. ക്യാഷ്ബാക്ക് ആണ് സേവിംഗ്സ് അക്കൗണ്ടിന്റെ പ്രത്യേകത. അക്കൗണ്ട് ഉടമകൾ ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന യുപിഐ ഡെബിറ്റ് ഇടപാടുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. സാമ്പത്തിക വർഷത്തിൽ 7,500 രൂപ വരെ ക്യാഷ്ബാക്ക് ബാങ്ക് നൽകുന്നുണ്ട്.

ഡിസിബി ഹാപ്പി സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നുള്ള ക്യാഷ്ബാക്ക് ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 500 രൂപയ്ക്കെങ്കിലും യുപിഐ ഇടപാട് നടത്തണം. ക്യാഷ്ബാക്കിന് യോഗ്യത നേടാൻ അക്കൗണ്ടിൽ ത്രൈമാസ ശരാശരി ബാലൻസായി കുറഞ്ഞത് 25,000 രൂപയെങ്കിലും നിലനിർത്തണം.ക്യാഷ്ബാക്ക് 25,000 രൂപ ത്രൈമാസ ശരാശരി ബാലന്‍സ് നിലനിർത്തുന്ന അക്കൗണ്ടിന് 5 യുപിഐ ഇടപാടുകൾക്ക് മാസത്തിൽ ക്യാഷ്ബാക്ക് ലഭിക്കും. ഒരു ഇടപാടിന് 10 രൂപ ക്യാഷ്ബാക്ക് എന്ന കണക്കിന് 50 രൂപ മാസത്തില്‍ ക്യാഷ്ബാക്ക് നേടാം. 50,000 രൂപ ബാലന്‍സ് സൂക്ഷിക്കുന്ന അക്കൗണ്ടിൽ 10 ഇടപാടിന് ക്യാഷ്ബാക്ക് നേടാം. 15 രൂപ വീതം മാസം 150 രൂപ മാസത്തിൽ ക്യാഷ്ബാക്ക് നേടാം. ത്രൈമാസത്തിൽ ശരാശരി 1 ലക്ഷം ബാലന്‍സുണ്ടെങ്കില്‍ 15 ഇടപാടിലൂടെ 20 രൂപ നിരക്കില്‍ മാസം 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 2 ലക്ഷം രൂപ ബാലന്‍സുള്ളവര്‍ക്ക് 25 ഇടപാടിന് 25 രൂപ വീതം ലഭിക്കും. 625 രൂപ മാസത്തില്‍ നേടാം. ഇവര്‍ക്കാണ് വര്‍ഷത്തില്‍ 7,500 രൂപ നേടാന്‍ സാധിക്കുക.ക്യാഷ്ബാക്ക് റിവാർഡുകൾക്കൊപ്പം ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് രാജ്യത്തെ എല്ലാ ഡിസിബി ബാങ്ക് എടിഎമ്മുകളിൽ നിന്നും പരിധിയില്ലാത്ത സൗജന്യ ഉപയോഗം ലഭിക്കും. ഓൺലൈൻ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ എന്നിവ പോലുള്ള നിരവധി നേട്ടങ്ങൾ ലഭിക്കും. ഒരു നിശ്ചിത പാദത്തിലെ ക്യാഷ്ബാക്ക് അടുത്ത പാദത്തിന്റെ പ്രാരംഭ മാസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. പ്രതിമാസം പരമാവധി 625 രൂപയും പ്രതിവർഷം 7,500 രൂപയുമാണ് ക്യാഷ്ബാക്ക് ലഭിക്കുക.

സേവിംഗ്സ് ബാങ്ക് പലിശ നിരക്കുകൾ ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 8 ശതമാനം വരെ പലിശ പലിശ നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. സേവിഗ്സ് അക്കൗണ്ടിൽ 2,500 മുതൽ 5,000 രൂപവരെ മിനിമം ബാലൻസ് ആവശ്യമാണ്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7.50 ശതമാനം വരെ പലിശ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പലിശനിരക്കിന്റെ കാര്യത്തിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾക്കിടയിൽ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇത്.

ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ 7.15 ശതമാനം വരെ പലിശ നിരക്ക് ഫെഡറൽ ബാങ്ക് നൽകുന്നു. 5,000 രൂപ മിനിമം ബാലൻസ് നിലനിർത്താൻ കഴിയുമെങ്കിൽ, ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം നല്ലതാണ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ 7 ശതമാനം വരെ പലിശ നൽകും. അക്കൗണ്ടിൽ 2,000 രൂപവരെ മിനിമം ബാലൻസ് ആവശ്യമാണ്. എയു സ്മോൾ ഫിനാൻസ് ബാങ്ക് 7 ശതമാനം പലിശ നൽകും.

Previous Post Next Post